മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷ് പിന്നിണി ഗാനരംഗത്തേക്ക് എത്തുന്നത്. അമൃത സുരേഷ് ബിഗ് ബോസിലും മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത ഇപ്പോഴിതാ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. തനിക്ക് ഒരു അപകടം പറ്റിയ വീഡിയോയാണ് അമൃത പങ്കുവെച്ചത്.

തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വീഡിയോയില്‍ അമൃത പറയുന്നു. സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റെയറില്‍ ഇടിച്ചുവെന്ന് അമൃത പറഞ്ഞു. തന്റെ അനുഭവത്തെ കുറിച്ച് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് നിര്‍ത്താതെ ചിരിക്കുന്നതും അമൃത കാണിക്കുന്നുണ്ട്. ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറയുന്നുണ്ട്. നിരവധി പേരാണ് അമൃതയുടെ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. പെട്ടെന്ന് ഭേദമാകട്ടെയെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്.

അമൃത സുരേഷും സഹോദരി അഭിരാമിയും ബിഗ് ബോസ് സീസണ്‍ 3ന്റെ 50ാമത്തെ എപ്പിസോഡിലാണ് മത്സരാര്‍ത്ഥികളായത്. . ബിഗ്‌ബോസില്‍ വളരെ അപ്രതീക്ഷിതമായി എത്തിയ താരങ്ങള്‍ ആയിരുന്നു അഭിരാമിയും സഹോദരിയും. നേരത്തെ വേദികളില്‍ ഇരുവരും ഒരുമിച്ച് പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും ഒരുമിച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്.