എനിക്ക് മാത്രം എന്താണ് അവസരങ്ങൾ ലഭിക്കാത്തത് എന്നോർത്ത് പലപ്പോഴും വിഷമിച്ചിട്ടുണ്ട്!

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക്…

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു.

ഇപ്പോൾ അമൃതയും അഭിരാമിയും ജോൺ ബ്രിട്ടാസിന്റെ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ ഒരു ചോദ്യത്തിന് അമൃത നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. സ്റ്റേജിലൊക്കെ അമൃത ഒരുപാട് ഗാനങ്ങൾ പാടുന്നതല്ലേ, പക്ഷെ എപ്പോഴെങ്കിലും ആ പാട്ട് തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നോർത്തു വിഷമിച്ചിട്ടുണ്ടോ എന്നാണു അമൃതയോട് ജോൺ ബ്രിട്ടാസ് ചോദിച്ചത്. അതിനു അമൃത നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, അങ്ങനെ ഒരു ചിന്ത എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് ശേഷം വന്ന കുട്ടികൾ പോലും ഉയരങ്ങളിൽ എത്തുന്നത് കണ്ടു എനിക്ക് മാത്രം എന്താ ഇങ്ങനെ നല്ല അവസരങ്ങൾ കിട്ടാത്തത് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം ആ വിഷമങ്ങൾ ഞാൻ മാതാ അമൃതാനന്ദ മയിയോട് പറയാറുണ്ട്.amritha suresh abhirami

ചിലപ്പോഴൊക്കെ അതിനെ പറ്റി ആലോചിക്കുമ്പോൾ വല്ലാതെ ഡൌൺ ആയി പോകാറുണ്ട്.  സംഗീത മേഖലയില്‍ നിന്നും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ പാട്ട് എനിക്ക് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഒരുപാട് പാട്ടുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. എന്ത് കൊണ്ടാണ് എനിക്ക് അവസരങ്ങൾ ലഭിക്കാത്ത എന്നോർത്ത് ഒരുപാട് വിഷമിച്ചിട്ടും ഉണ്ട്.