ഒരു ജോലിയുമില്ലാതെ വിമര്‍ശിക്കുന്നവര്‍ക്ക് ‘പുട്ടും മുട്ടക്കറിയും’ ഡെഡിക്കേറ്റ് ചെയ്ത് അമൃത സുരേഷ്!

സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഗായിക അമൃത സുരേഷിന്റേയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിനേയും കുറിച്ചുള്ള വാര്‍ത്തകളാണ്. കഴിഞ്ഞ ദിവസം ക്ഷേത്ര ദര്‍ശനം നടത്തിയ ഇരുവരും ചേര്‍ന്നുള്ള പുതിയ പോസ്റ്റാണ് ഇപ്പോള്‍…

സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഗായിക അമൃത സുരേഷിന്റേയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിനേയും കുറിച്ചുള്ള വാര്‍ത്തകളാണ്. കഴിഞ്ഞ ദിവസം ക്ഷേത്ര ദര്‍ശനം നടത്തിയ ഇരുവരും ചേര്‍ന്നുള്ള പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമൃതയും ഗോപി സുന്ദറും ഇരുവരുടേയും സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. തീര്‍ച്ചയായും തങ്ങളുടെ ജീവിതത്തില്‍ അഭിപ്രായം പറഞ്ഞെത്തുന്നവര്‍ക്കുള്ള ഒരു തട്ടാണ് ഈ പോസ്റ്റ് എന്നത് വ്യക്തമാണ്.

വീണ്ടും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോയും അടിക്കുറിപ്പും ആയി എത്തിയിരിക്കുകയാണ് അമൃത. മറ്റുള്ളവരുടെ ജീവിതത്തില്‍ കയറി മുന്‍വിധികളും അഭിപ്രായങ്ങളും പറയുന്ന യാതൊരു ജോലിയുമില്ലാത്ത ആളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഗോപി സുന്ദറുമായുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ മുഴുവനും ഇരുവരേയും കുറിച്ചുള്ള വാര്‍ത്തകളാണ്.

ഇരുവരും പങ്കുവെയ്ക്കുന്ന ഫോട്ടോയ്ക്ക് അടിയില്‍ ആശംസകള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം വിമര്‍ശിച്ച് എത്തുന്നവരും ഏറെയാണ്. കുറിച്ച് നാളുകള്‍ മുന്‍പ് അമൃതയ്‌ക്കൊപ്പം റെക്കോര്‍ഡിംഗ സ്റ്റുഡിയോയില്‍ ഇരിക്കുന്ന

ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു എങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഫോട്ടോയും അടിക്കുറിപ്പും ഇരുവരും പങ്കുവെച്ചത്. ഇതോടെ ഇരുവരേയും വിവാഹം നടന്നു എന്നുവരെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും രണ്ട് പേരും പുറത്ത് വിട്ടിട്ടില്ല.