‘പുലിവാല് പിടിച്ച്’ അമൃത സുരേഷും ഗോപി സുന്ദറും!!!

‘പുലിവാല് പിടിച്ച് അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും പട്ടായയില്‍ അവധി ആഘോഷിക്കുകയാണ്. പ്രണയം വെളിപ്പെടുത്തി ഒന്നിച്ച് ജീവിതം ആരംഭിച്ചതോടെ ഇരുവരും യാത്രകളിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങള്‍ ദിനംപ്രതി പങ്കുവയ്ക്കാറുണ്ട്. ദിവസവും…

‘പുലിവാല് പിടിച്ച് അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും പട്ടായയില്‍ അവധി ആഘോഷിക്കുകയാണ്. പ്രണയം വെളിപ്പെടുത്തി ഒന്നിച്ച് ജീവിതം ആരംഭിച്ചതോടെ ഇരുവരും യാത്രകളിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങള്‍ ദിനംപ്രതി പങ്കുവയ്ക്കാറുണ്ട്.

ദിവസവും ഓരോ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ എത്താറുണ്ട്. പട്ടായയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു. അതിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

യാത്രയ്ക്കിടെ പുലിവാല് പിടിച്ച് ചിത്രമാണ് അമൃത സുരേഷും ഗോപി സുന്ദറും പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആണ് താരങ്ങള്‍ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കടുവയോടൊപ്പമുള്ള ചിത്രമാണ് ഇരുവരും പങ്കുവച്ചത്. കടുവയെ തലോടുന്ന അമൃതയെയും ഗോപി സുന്ദറുമാണ് വീഡിയോയില്‍.

ഇത് ‘പുലിയാണോ പൂച്ചയാണോ’ എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.
ശരിക്കും ‘പുലിവാല് പിടിച്ചോ’ എന്നും പലരും കമന്റ് ഇടുന്നുണ്ട്. എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കി കഴിഞ്ഞു.