Categories: Film News

കൊടൈക്കനാലിന്റെ കാട്ടുവഴികളിലൂടെ പ്രണയിച്ച് അമൃതയും ഗോപി സുന്ദറും!!!

പ്രണയം വെളിപ്പെടുത്തിയ ശേഷം അധികവും യാത്രകളിലാണ് അമൃത സുരേഷും ഗോപി സുന്ദറുമുള്ളത്. പാട്ടിന്റെ തിരക്കുകള്‍ക്കിടയിലും ഇരുവരും യാത്രകള്‍ക്ക് സമയം മാറ്റിവയ്ക്കാറുണ്ട്. യാത്രകളുടെ മനോഹര കാഴ്ചകളും വിഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ യാത്രയുടെ വിശേഷങ്ങളാണ് താരം പങ്കുവച്ചത്. കൊടൈക്കനാലിന്റെ കാട്ടുവഴികള്‍ താണ്ടിയാണ് താരങ്ങളുടെ യാത്ര. യാത്രയുടെ വിഡിയോ വ്‌ളോഗാക്കി അമൃത സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊടൈക്കനാലിലെ സുന്ദരമായ അരുവികളും വെള്ളച്ചാട്ടങ്ങളും മഞ്ഞു മൂടിയ കാടുമെല്ലാം അമൃതയുടെ വിഡിയോയിലുണ്ട്. വഴിയില്‍ നിറയെ മുള്ളങ്കിപ്പാടങ്ങള്‍ അമൃത കാണിക്കുന്നു. ഒരിടത്ത് കാരറ്റ് കൃഷി വിളവെടുക്കുന്നവരെയും കാണാം.

ഇരുവരും കാട്ടിലൂടെ ഗൈഡിനൊപ്പമാണ് നടക്കുന്നത്. കുറച്ച് നടന്നു കഴിയുമ്പോള്‍ ഭീമാകാരമായ ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കാണാം. നാലു കിലോമീറ്ററോളം താഴ്ചയിലേക്കാണ് ഈ വെള്ളച്ചാട്ടം ഒഴുകിപ്പോകുന്നത് എന്നു ഗൈഡ് പറയുന്നതും കേള്‍ക്കാം. കൊടൈക്കനാലില്‍ എത്തുന്നവരില്‍ അധികവും കണ്ടിട്ടില്ലാത്ത ചെമ്പകപ്പെട്ടി എന്ന വെള്ളച്ചാട്ടമാണ് അമൃത കാണിച്ചുതരുന്നത്.

Anu B