ബാലയ്ക്ക് കരള്‍ നല്‍കാന്‍ അമൃത സുരേഷ്!!!

കരള്‍ രോഗത്തിനെ തുടര്‍ന്ന നടന്‍ ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരം ചികിത്സ തേടിയത്. ബാല കൊച്ചിയിലെ അമൃത ആശുപത്രിയിലാണുള്ളത്. നിലവില്‍ ഐസിയുവില്‍ ചികിത്സ തുടുകയാണ് താരത്തിന്. സുഖം…

കരള്‍ രോഗത്തിനെ തുടര്‍ന്ന നടന്‍ ബാല ആശുപത്രിയില്‍ ചികിത്സയിലാണ്.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരം ചികിത്സ തേടിയത്. ബാല കൊച്ചിയിലെ അമൃത ആശുപത്രിയിലാണുള്ളത്. നിലവില്‍ ഐസിയുവില്‍ ചികിത്സ തുടുകയാണ് താരത്തിന്. സുഖം പ്രാപിക്കുന്നതായെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കരള്‍ മാറ്റി വയ്ക്കുകയാണ് പോംവഴിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളും ബാലയുടെ സഹോദരനായ സംവിധായകന്‍ ശിവയുമാണ് ആശുപത്രിയിലുള്ളത്.

ബാലയ്ക്ക് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ വിഷയത്തിലെ മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരിയുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. കരള്‍ മാറ്റിവെയ്ക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് എല്ലാവരും, അതേസമയം, അമൃത ആശുപത്രിയില്‍ തന്നെ വേണമോ ഡല്‍ഹിയിലേയ്ക്ക് മാറ്റണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബാലയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ഇവിടെ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ അവിടെയും ചെയ്യാനുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും പല്ലിശ്ശേരി പറയുന്നു. മാത്രമല്ല ബാല വളരെ സുരക്ഷിതനാണ് അവിടെ എന്നും പല്ലിശ്ശേരി പറഞ്ഞു.

ഇപ്പോഴിതാ ബാല ആശുപത്രിയിലായപ്പോഴാണ് അദ്ദേഹത്തിന്റെ ഹൃദയവിശാലതയും വ്യക്തിത്വവും കൂടുതല്‍ പുറത്തറിയുന്നത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് കരള്‍ ദാതാവിനെ അന്വേഷിക്കുമ്പോള്‍ നിരവധി പേരാണ് കരള്‍ നല്‍കാന്‍ സന്നദ്ധരായി എത്തുന്നത്. പക്ഷേ ബാലയുടെ രക്തഗ്രൂപ്പിലുള്ളവര്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ കരള്‍ നല്‍കാന്‍ ആവുകയുള്ളൂ. എന്നാല്‍ ഇതിനിടയില്‍ ബാലയുടെ മുന്‍ ഭാര്യ അമൃത, സുരേഷ് ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ് എന്നും പല്ലിശ്ശേരി അറിയിക്കുന്നു.

ബാലയുടെ അവസ്ഥയറിഞ്ഞ് അമൃത സുരേഷും മകളും കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയിരുന്നു. അമൃത ഏറെ നേരം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. പിന്നീട് ഗോപി സുന്ദറും ബാലയെ സന്ദര്‍ശിച്ചിരുന്നു.

തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വേറെ ആരുടെയും കരള്‍ കിട്ടിയില്ലെങ്കില്‍ കരള്‍ നല്‍കാന്‍ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പല്ലിശ്ശേരി വ്യക്തമാക്കി.
അങ്ങനെ സംഭവിച്ചാല്‍ അത് അഭിന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പലരും ഈ വാര്‍ത്ത കേട്ടപ്പോള്‍ ചിരിക്കുകയാണ്, ഉപേക്ഷിച്ചിട്ടു പോയ, മുന്‍ ഭര്‍ത്താവിന് കരള്‍ കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം.

വേര്‍പിരിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുമ്പോള്‍ ഇങ്ങനൊക്കെ നടക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. മനുഷ്യ മനസുകളുടെ തീരുമാനമാണ്. നമുക്ക് ഒന്നും പറയുവാനാകില്ല. അവര്‍ പിരിയാനുള്ള കാരണം അവരുടെത് മാത്രം ആണെന്നും പല്ലിശ്ശേരി പറഞ്ഞു വയ്ക്കുന്നു. കരള്‍ മാറ്റി വെയ്ക്കാതെ തന്നെ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പല്ലിശ്ശേരി യൂടൂബ് ചാനലിലൂടെ പ്രതീക്ഷ പങ്കുവച്ചു.