ബിഗ് ബോസില്‍ നഷ്ടപ്പെട്ടതിനെ ഗോവയില്‍ വെച്ച് കണ്ടുകിട്ടി’!!! ബിഗ് ബോസിലെ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ അമൃത സുരേഷ്

ഏറ്റവും അധികം ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോ മലയാളത്തിലെത്തിയിട്ട് നാല് സീസണുകളായി. ബിഗ് ബോസ് താരങ്ങള്‍ക്ക് ആരാധകരേറെയാണ്. പലരും ഏറെ പ്രശസ്തരായതും ബിഗ് ബോസ് ഷോയിലൂടെയാണ്. മലയാളത്തില്‍ ഷോ എത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

ആദ്യ സീസണിന്റെ ആരവം ഒഴിയും മുമ്പേ രണ്ടാം സീസണും ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം പകുതിയില്‍ നിര്‍ത്തുകയായിരുന്നു. നിരവധി സിനിമാ സീരിയല്‍ താരങ്ങളായിരുന്നു ഈ സീസണില്‍ ഉണ്ടായിരുന്നത്. ഗായിക അമൃത സുരേഷും സഹോദരി അഭിരാമിയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോയില്‍ എത്തിയിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മറ്റു മത്സരാര്‍ത്ഥികളുമായി നല്ലൊരു സൗഹൃദവും ഇരുവരും ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ കുറെ നാളുകള്‍ക്കു ശേഷം ബിഗ് ബോസില്‍ നിന്ന് കിട്ടിയ സുഹൃത്തിനെ വീണ്ടും കണ്ട സന്തോഷമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. സുജോയെയാണ് അമൃത വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്. ഷോയില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഗോവയില്‍ വച്ചാണ് ഇരുവരുടെയും കൂടിച്ചേരല്‍.

ഗോവയില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയിരിക്കുകയാണ് അമൃത.
അതിനിടെയാണ് അപ്രതീക്ഷിതമായി സുജോയെയും ഗോവയില്‍ വെച്ച് കണ്ടത്. ആ സന്തോഷമാണ് താരം പങ്കിട്ടിരിക്കുന്നത്.

‘ബിഗ് ബോസില്‍ നഷ്ടപ്പെട്ടതിനെ ഗോവയില്‍ വെച്ച് കണ്ടുകിട്ടി’ എന്ന കുറിപ്പോടെ അമൃതയാണ് സുജോയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.

Previous articleസണ്ണി ലിയോണിന്റെ ജന്മദിനം, പരീക്ഷയെഴുതാനാവില്ല’; ബിരുദ വിദ്യാര്‍ത്ഥി
Next articleകുഞ്ഞനിയന്മാര്‍ക്ക് രാഖി കെട്ടി നിഷ!!! രക്ഷാബന്ധന്റെ മനോഹര ചിത്രങ്ങളുമായി സണ്ണി ലിയോണ്‍