‘വിവാഹ ജീവിതത്തില്‍ മുന്നോട്ട് പോക്ക് സാധ്യമായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും അത് തിരഞ്ഞെടുക്കുകയില്ലായിരുന്നു’; നോ പറയാന്‍ തോന്നുമ്പോള്‍ അത് പറയണം !

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ പ്പ്രിയങ്കരിയായി മാറിയത്. തുടർന്ന് നടൻ ബാലയുമായുള്ള വിവാഹത്തോടെ പാട്ടിന്റെ വഴിയിൽ നിന്നും മാറി നിന്നിരുന്ന താരം വര്ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം…

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ പ്പ്രിയങ്കരിയായി മാറിയത്. തുടർന്ന് നടൻ ബാലയുമായുള്ള വിവാഹത്തോടെ പാട്ടിന്റെ വഴിയിൽ നിന്നും മാറി നിന്നിരുന്ന താരം വര്ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബാലയുമായുള്ള വിവാഹമോചനത്തോടെയാണ് വീണ്ടും പിന്നണിഗാന രംഗത്ത് സജീവമായത്. മകൾ പപ്പു എന്ന് വിളിയ്ക്കുന്ന അവന്തികയ്‌ക്കൊപ്പം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോൾ താരം ജീവിയ്ക്കുന്നത്. ഗായിക എന്നതിനപ്പുറത്തേയ്ക്ക് ഒരു അഭിനേത്രിയാകുവാനുമുള്ള ഒരുക്കത്തിൽ കൂടിയാണ് അമൃത ഇപ്പോൾ. ഇന്നിപ്പോൾ സിംഗിൾ പേരെന്റിങ്ങിനെ കുറിച്ച് അമൃത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. “വിവാഹ ജീവിതത്തില്‍ മുന്നോട്ട് പോക്ക് സാധ്യമായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കുകയില്ലായിരുന്നു. യാതൊരു സാധ്യതയും ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാന്‍ ശ്രമിക്കുന്നത്. എന്റെ മകള്‍ പാപ്പുവിന് അച്ഛന്റെ കടമകളും ഞാന്‍ നിര്‍വഹിക്കണം.  അച്ഛന്‍ എന്ന് പറയുമ്പോള്‍ മകള്‍ക്ക് ശക്തമായ സംരക്ഷണവും അമ്മ എന്നാല്‍ പരിപൂര്‍ണമായ സ്‌നേഹവുമാണ്. അത് അത്ര എളുപ്പമല്ലെങ്കിലും എനിക്കത് ചെയ്‌തേ പറ്റൂ. കാരണം ഞാനൊരു അമ്മയാണ്. മകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഒരു കുട്ടിയെ സംബന്ധിച്ച് അച്ഛനും അമ്മയും തുല്യ പ്രധാന്യമുള്ളവരാണ്. അതിന് കാരണം അച്ഛന്‍ ചെയ്യുന്നതും അമ്മ ചെയ്യുന്നതുമായ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. സിംഗിള്‍ പാരന്റിങ്ങിലാണെങ്കില്‍ കുട്ടികള്‍ക്ക് ഒന്നും നിഷേധിക്കാന്‍ പാടില്ല. മാതാപിതാക്കളിൽ നിന്നും കുട്ടിയ്ക്ക് കിട്ടേണ്ടത് എന്തൊക്കെയാണോ അതൊക്കെ സിംഗിള്‍ പാരന്റ് വീഴ്ച വരുത്താതെ ചെയ്യണം. പാപ്പു എപ്പോഴും ഭയങ്കര ആക്ടീവാണ്. അവള്‍ക്ക് കംഫര്‍ട്ടബിള്‍ ആണെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആണ് ഞാന്‍ ശീലിപ്പിക്കുന്നത്. എപ്പോഴായാലും എവിടെ ആണെങ്കിലും യാതൊരു സമ്മര്‍ദ്ദത്തിനും കീഴ്‌പ്പെട്ട് ഒന്നും ചെയ്യരുതെന്നാണ് ഞാന്‍ പറയാറുള്ളത്.      ശരിയും തെറ്റും മനസിലാക്കി എടുത്ത് നേര്‍വഴിയിലൂടെ നടത്തുമ്പോള്‍ പൊതുബോധം ഉള്‍കൊണ്ട് അവള്‍ ശരികള്‍ തിരഞ്ഞെടുക്കും. മറ്റുള്ളവര്‍ ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് അങ്ങനെ ആകണമെന്നില്ല. അവരുടെ ചിന്തകളും വികാരങ്ങളും അവര്‍ക്ക് മാത്രമല്ലേ അറിയൂ. അതുകൊണ്ട് എന്ത് കാര്യമായാലും അവള്‍ക്ക് കംഫര്‍ട്ട് ആണെങ്കില്‍ മാത്രം ചെയ്യട്ടേ. പാപ്പു ഓരോ കാര്യത്തിലും അങ്ങനെയാണ്. അവള്‍ക്ക് ഇഷ്ടമില്ലാത്തത് ഉണ്ടെങ്കില്‍ എന്നോട് പറയും. അപ്പോള്‍ തന്നെ ആ സാഹചര്യത്തില്‍ നിന്നും ഞാനവളെ മാറ്റും. അതിന് ശേഷമാണ് കാര്യം അന്വേഷിക്കുക. അവള്‍ക്ക് നോ പറയാന്‍ തോന്നുമ്പോള്‍ അത് പറയണം. അങ്ങനൊരു സ്വതന്ത്ര്യം ഞാന്‍ കൊടുത്തിട്ടുണ്ട്. അത് എല്ലാ കുട്ടികള്‍ക്കും വേണമെന്നാണ് എനിക്ക് പറയാനുള്ളത്.” എന്നായിരുന്നു അമൃതയുടെ വാക്കുകൾ.