നിങ്ങള്‍ തമ്മില്‍ ‘ലവ്’ ആണോ..? അമൃതയെ ചേര്‍ത്ത് പിടിച്ച് ഗോപി സുന്ദര്‍!!

ഗായിക അമൃത സുരേഷിനെ ചേര്‍ത്ത് നിര്‍ത്തി നില്‍ക്കുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സംഗീത മേഖലയിലെ ഈ മിന്നും താരങ്ങള്‍ ഒന്നിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പിന്നാലെ…

ഗായിക അമൃത സുരേഷിനെ ചേര്‍ത്ത് നിര്‍ത്തി നില്‍ക്കുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സംഗീത മേഖലയിലെ ഈ മിന്നും താരങ്ങള്‍ ഒന്നിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പിന്നാലെ നൂറ് ചോദ്യങ്ങളും സംശങ്ങളും പോസ്റ്റിന് അടിയില്‍ ഉയര്‍ന്ന് വരുന്നുണ്ട്, കഴിഞ്ഞ ദിവസം രാത്രിയാണ് ഗോപി സുന്ദര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അമൃത സുരേഷിനെ ചേര്‍ത്തി നിര്‍ത്തിയുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോയും അദ്ദേഹം അടിക്കുറിപ്പായി കുറിച്ച വാക്കുകളുമാണ് ഇപ്പോള്‍ ആരാധകരിലും സംശയം ഉണര്‍ത്തിയിരിക്കുന്നത്. അമൃതയും ഇതേ ഫോട്ടോയും ക്യാപ്ഷനും പങ്കുവെച്ചിട്ടുണ്ട്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.. എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

ഗോപിസുന്ദറിന്റെ ഈ പോസ്റ്റ് അമൃതയും തന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, പ്രിയപ്പെട്ട താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നതും നിരവധിപ്പേരാണ്. അമൃതയുടെ അനിയത്തി അഭിരാമി സുരേഷ് പങ്ക്ുവെച്ച കമന്റ് കൂടി കണ്ടതോടെ ഇരുവരും പ്രണയത്തിലാണെന്ന നിഗമനത്തിലാണ് ആരാധകര്‍. എന്റേത് എന്നാണ് അഭിരാമി സുരേഷ് ഇരുവരുമൊത്തുള്ള ഫോട്ടോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

കൂടാതെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറും ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ കണ്‍സ്റ്റന്റുമായ അപര്‍ണ മള്‍ബറിയും ഇവരുടോ പോസ്റ്റിന് മറുപടിയുമായി എത്തിയിട്ടുണ്ട്. നിങ്ങളെ ഇരുവരേയും ഓര്‍ത്ത് ഒരുപാട് സന്തോഷം തോന്നുന്നു, ഇത് നല്ലതൊന്നിന്റെ തുടക്കമാവട്ടെ.. ഈ സന്തോഷ ദിനത്തില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായതില്‍ സന്തോഷം തോന്നുന്നു എന്നും അപര്‍ണ കുറിച്ചിട്ടുണ്ട്. അമൃതയുടെ ഉറ്റ സുഹൃത്താണ് അപര്‍ണ.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുന്‍പ് അമൃതയോടൊപ്പം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വെച്ചുള്ള ഫോട്ടോകള്‍ ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും നല്ലൊരു തുടക്കമാകട്ടെ എന്നാണ് പലരും ഫോട്ടോയ്ക്ക് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. അതോടൊപ്പം പ്രണയം തന്നെയാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. നിങ്ങള്‍ തമ്മില്‍ ലവ് ആണോ, ഒന്ന് തെളിച്ച് പറയൂ അമൃതാ എന്നിങ്ങനെ നീളുന്നു കമന്റുകള്‍..