അങ്ങനെ ഞങ്ങളുടെ ജീവിതത്തിലേക്ക് അതും എത്തി, സന്തോഷം പങ്കുവെച്ച് അമൃതയും അഭിരാമിയും

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാര്‍ഥിയായിരുന്നു അഭിരാമി സുരേഷ്. ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയില്‍ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.…

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാര്‍ഥിയായിരുന്നു അഭിരാമി സുരേഷ്. ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയില്‍ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ എന്‍ട്രി. സംഗീത പരിപാടികളും വ്ലോഗുമായി സഹോദരിമാര്‍ സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കുമിടയിലും ലൈവാണ്. ഇപ്പോള്‍ സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനം പാടി തരംഗമുണ്ടാക്കിയിരിക്കുകയാണ് അമൃത.

തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം രണ്ട് പേരും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. അതേസമയം അമൃതാ സുരേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
എഷ്യയിലെ എറ്റവും സ്വാധീനമുളള 300 ആളുകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അമൃതയ്‌ക്കൊപ്പം അഭിരാമിയും ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഈ സന്തോഷ വാര്‍ത്ത അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അമൃത എല്ലാവര്‍ക്കും സുപരിചിതയായത്. മുന്‍പ് രജിഷാ വിജയന്‍ പ്രധാന വേഷത്തില്‍ എത്തിയ ജൂണ്‍ എന്ന ചിത്രത്തിലെ അമൃതയുടെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അഭിരാമി സുരേഷ്. ഹലോ കുട്ടിച്ചാത്തന്‍ എന്ന സീരിയിലൂടെയാണ് അഭിരാമി എത്തിയിരുന്നത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്റെ 100ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലും ചെറിയ റോളില്‍ അഭിരാമി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ അവതാരകയായും നടി തിളങ്ങിയിരുന്നു.