ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ; തുടക്കം നായികയായി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ; തുടക്കം നായികയായി

amrutha-ammuz

ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു ഭാഗം അഭിനയിച്ച്‌ അമൃത സാധാരണ ചെയ്യാറുള്ളത് പോലെ ടിക് ടോകില്‍ പോസ്റ്റു ചെയ്തു. എന്നാല്‍ പിന്നീട് അമൃത പ്രതീക്ഷിക്കുക പോലും ചെയ്യാത്ത രീതിയിലാണ് വീഡിയോ വൈറലായത്. ദേശീയ മാധ്യമങ്ങളില്‍ വരെ ഈ തൊടുപുഴക്കാരി നിറഞ്ഞു നിന്നു. ഇപ്പോൾ ഈ ‘ജൂനിയര്‍ ഐശ്വര്യ റായ്’ സിനിമയിലും എത്തിയിരിക്കുകയാണ്.

amrutha-ammuz

സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ‘പിക്കാസോ’ എന്ന ചിത്രത്തിലാണ് അമൃത അഭിനയിക്കുക. നേരത്തെ ഏതാനും പരസ്യ ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. 20 വര്‍ഷം മുമ്ബ് പുറത്തിറങ്ങിയ തമിഴ്ചിത്രം ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന സിനിമയിലെ ഐശ്വര്യയുടെ അഭിനയം അമൃത ടിക്ടോക്കിലേയ്ക്ക് പകര്‍ത്തിയതാണ് വൈറലായത്.

amrutha-ammuz

കൊറോണയ്ക്ക് പിന്നാലെ ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെയാണ് ഇടയ്ക്കിടയ്ക്ക് ടിക് ടോക് ചെയ്യാന്‍ അമൃത  തുടങ്ങിയത്. അതിന് മുന്‍പ് അത്ര ആക്ടീവ് ആയിരുന്നില്ല ഇപ്പോള്‍ എല്ലാവര്‍ക്കും അമൃത ഐശ്വര്യ റായിയുടെ വീഡിയോ തന്നെ ടിക് ടോക് ചെയ്ത് ഇടുന്നത് കണ്ടാല്‍ മതി

Join Our WhatsApp Group

Trending

To Top
Don`t copy text!