ഒരു പ്രണയം ഉണ്ടായിരുന്നു, അതിന്റെ പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല!

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്.…

Amrutha Nair about Love

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്.

പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മുന്നേറുന്ന താരമാണ് അമൃത. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അമൃത. തന്റെ അഭിനയ ജീവിതത്തെയും നഷ്ടപ്രണയത്തെയും കുറിച്ചെല്ലാം ആണ് താരം ഇപ്പോൾ മനസ്സ് തുറക്കുന്നത്. കയ്യിലെ ടാറ്റുവിനെ കുറിച്ച് തിരക്കിയപ്പോൾ ആണ് അമൃത തന്റെ നഷ്ട്ട പ്രണയത്തെ കുറിച്ച് പറഞ്ഞത്. അമൃതായുടെ വാക്കുകൾ ഇങ്ങനെ,
‘ഒരുപാട് പേര് എന്റെ കയ്യിലെ ഈ ടാറ്റൂ കണ്ടു അതിനെ പറ്റി തിരക്കിയിട്ടുണ്ട്. കാരണം ആർക്കുംഅത്ര പെട്ടന്ന് ഒന്നും മനസ്സിലാക്കാൻ കഴിയത്തക്ക വണ്ണമുള്ള ടാറ്റൂ ആണിത്. എന്നാൽ ഈ ടാറ്റൂ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ്. പക്ഷെ അത്  ഇടയ്ക്ക് വെച്ച് ബ്രെയ്ക്ക് അപ്പ്‌ ആയി. ആ ബന്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ പേരും കൈയ്യില്‍ നിന്നും മായ്ച്ചു കളഞ്ഞു. അത് മായ്ച്ച് കളഞ്ഞപ്പോൾ ധാ ഇത് പോലെയായി. ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ കൂടെ മാറാനുണ്ട്. ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. ആദ്യമൊന്നും അത് അത്ര സുഖകരം അല്ലായിരുന്നു. കാരണം ഒരു കോസ്റ്റും പോലും ഇല്ലാതെ ഞാൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്.