അഭി നീ വിവാഹം കഴിച്ച് ദൂരേക്ക് പോകേണ്ട; വികാരഭരിതയായി അമൃത സുരേഷ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാര്‍ഥിയായിരുന്നു അഭിരാമി സുരേഷ്. ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയില്‍ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.…

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാര്‍ഥിയായിരുന്നു അഭിരാമി സുരേഷ്. ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയില്‍ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ എന്‍ട്രി. സംഗീത പരിപാടികളും വ്ലോഗുമായി സഹോദരിമാര്‍ സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കുമിടയിലും ലൈവാണ്. ഇപ്പോള്‍ സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനം പാടി തരംഗമുണ്ടാക്കിയിരിക്കുകയാണ് അമൃത. അതിനൊപ്പം സഹോദരിയെ കുറിച്ച്‌ താരം പറയുന്ന ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

amrutha suresh

അമൃത പറയുന്നത് ഇങ്ങനെ, എനിക്കെന്റെ പപ്പുവിനെ പോലെ തന്നെയാണ് അഭി, അവൾ എന്റെ മകൾ തന്നെയാണ്. പല പ്രതിസന്ധികളിലും എന്നെ സഹായിച്ചത് അവൾ ആണ്. അവളുടെ സ്നേഹവും പിന്തുണയും ആണ് ഞാൻ അതിൽ നിന്നുമെല്ലാം പുറത്ത് വന്നത്. അവളില്ലാത്ത ഒരു ദിവസത്തെ പറ്റി എനിക്ക് ആലോചിക്കാന്‍ തന്നെ കഴിയാറില്ല. എന്തു തീരുമാനം എടുക്കുമ്ബോഴും എവിടെ പോകുമ്ബോഴും സങ്കടം വന്നാലും സന്തോഷം വന്നാലും ചുറ്റിലും അവള്‍ വേണമെന്നാണ് ആഗ്രഹം.

amritha suresh abhirami

ഞാൻ ഇടയ്ക്ക് അവളൂടെ പറയാറുണ്ട് അഭി നീ വിവാഹം കഴിച്ച് ദൂരേക്ക് ഒന്നും പോകണ്ട എന്ന്, നമുക്ക് ഇങ്ങനെ ജീവിക്കാം, പാട്ടും ഷോയും ഒക്കെയായി നമുക്ക് ജീവിതം ഇങ്ങനെ അങ്ങ് ജീവിച്ച് തീർക്കാം എന്ന് ഞാൻ അവളൂടെ തമാശക്ക് പറയാറുണ്ട്. പാട്ടിലായാലും ജീവിതത്തിലായാലും അവളാണ് ബെസ്റ്റ് ഫ്രണ്ടും എന്റെ സോള്‍ മേറ്റും’ എന്നുമായിരുന്നു അമൃത പറഞ്ഞിരുന്നത്