എന്നെകുറിച്ച് പല കള്ളപ്രചാരങ്ങൾ നടത്തി തേച്ചൊടിച്ചത് സ്ത്രീകൾ ആണ്; പ്രതികരണവുമായി അമൃത

ഐശ്വര്യ റായിയുടെ മുഖ സാദൃശ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയ പെൺകുട്ടിയാണ് അമൃത സാജു. ഇടുക്കി തൊടുപുഴ സ്വദേശിനി അമൃത സാജു സമൂഹമാധ്യങ്ങളില്‍ ഏറെ വൈറലായിരുന്നു. ടിക് ടോകിൽ കൂടി വൈറലായ അമൃതയുടെ ചിത്രങ്ങളും…

ഐശ്വര്യ റായിയുടെ മുഖ സാദൃശ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയ പെൺകുട്ടിയാണ് അമൃത സാജു. ഇടുക്കി തൊടുപുഴ സ്വദേശിനി അമൃത സാജു സമൂഹമാധ്യങ്ങളില്‍ ഏറെ വൈറലായിരുന്നു. ടിക് ടോകിൽ കൂടി വൈറലായ അമൃതയുടെ ചിത്രങ്ങളും പോസ്റ്റുകളും ഇപ്പോൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ടിക് ടോക്കില്‍ പന്ത്രണ്ട് ലക്ഷംപേര്‍ ആയിരുന്നു താരത്തെ ഫോളോ ചെയ്തത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കൂടെയുള്ള ഐശ്വര്യയുടെ ചിത്രങ്ങളിലെ സീനുകള്‍ ടിക് ടോക് ചെയ്ത ശേഷമാണ് അമൃതയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്.

പെട്ടെന്നായിരുന്നു അമൃത വാർത്തകളിൽ ഇടം നേടിയത്, ഇപ്പോൾ ഫോട്ടോഷൂട്ടും ചാനൽ അഭിമുഖങ്ങളും ആയി അമൃത ഏറെ തിരക്കിലാണ്. അതേ സമയം സിനിമകളില്‍ നിന്ന് വരെ അമൃതയെ തേടി വിളികള്‍ എത്തിയിരിക്കുകയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ അമൃത അഭിനയിച്ച ഒരു മ്യൂസിക് ആല്‍ബം വൈറലായിരുന്നു. ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ചില പേഴ്സണൽ കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് അമൃത. താൻ പ്രണയതിൽ ആണെന്നും വീട്ടുകാർ അത് ഉറപ്പിച്ചു എന്നും അഞ്ചു വര്ഷം കഴിഞ്ഞേ വിവാഹം ഉള്ളു എന്നും അമൃത പറയുന്നു.amrutha ammu1

തന്നെ കാണാൻ ദീപിക പദുക്കോണിനെ പോലെനയുണ്ടെന്നും ചിലർ പറഞ്ഞു എന്ന് അമൃത പറയുന്നു. തനിക്ക് ആദ്യമായി ഐശ്വര്യ റായിയുടെ ലൂക്ക് ഉണ്ടെന്ന് കണ്ടുപിടിച്ചത് തന്റെ സഹോദരി ആണെന്ന് അമൃത പറയുന്നു. തന്റെ വീഡിയോസ് വൈറലായതിന് ശേഷം ധാരാളം പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ട്. കൂടുതലും കേരളത്തിന് പുറത്തു നിന്നാണ് എന്നാല്‍ തന്നെക്കുറിച്ച്‌ ഒരു പാട് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ടെന്നും അതില്‍ കൂടുതലും തന്റെ പ്രണയത്തെകുറിച്ച്‌ ആയിരുന്നു. ആളുകൾ എന്നെ പറ്റി പലതും പറഞ്ഞിരുന്നു, നുണക്കഥകൾ പറഞ്ഞു എന്നെ തേച്ചൊട്ടിച്ചു എന്നും താരം പറയുന്നു. ഇങ്ങനെ ചെയ്തത് പെൺകുട്ടികൾ തന്നെ ആണെന്ന് അമൃത പറയുന്നു, എന്നാൽ ചില പെൺകുട്ടികൾ എന്നെ ഏറെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമൃത പറയുന്നു.