അമൃതയ്ക്ക് മകള്‍ പാപ്പു നല്‍കിയ സമ്മാനം കണ്ടോ..? കണ്ണ് നിറഞ്ഞ് മലയാളികള്‍

തന്റെ പിറന്നാള്‍ ദിനത്തില്‍ മകള്‍ നല്‍കിയ സമ്മാനം എന്തായിരുന്നു എന്ന് ആരാധകരെ അറിയിച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച വീഡിയോയിലാണ് തനിക്ക് മകള്‍ നല്‍കിയ സമ്മാനം എന്തായിരുന്നു എന്ന് ആരാധകര്‍ക്ക് മുന്നില്‍ അമൃത തുറന്ന് കാട്ടിയത്. അതൊരു ഭംഗിയുള്ള ആശംസാ കാര്‍ഡ് ആയിരുന്നു. പാപ്പു എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന അമൃതയുടെ മകളുടെ യഥാര്‍ത്ഥ പേര് അവന്തിക എന്നാണ്.

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ സ്‌നേഹം നിറച്ച ഒരു ആശംസാകാര്‍ഡ് ആണ് പാപ്പു, അമ്മ അമൃതയ്ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്. നീയാണ് എന്റെ സണ്‍ഷൈന്‍ എന്നാണ് മകള്‍ നല്‍കിയ ആശംസാ കാര്‍ഡിന്റെ വീഡിയോ പങ്കുവെച്ച് അമൃത കുറിച്ചിരിക്കുന്നത്. നീയാണ് എന്റെ സണ്‍ഷൈന്‍.. മകള്‍ നല്‍കിയ ഈ സ്‌നേഹ സമ്മാനത്തോട് കൂടിയാണ് എന്റെ പിറന്നാള്‍ ദിനം ആരംഭിച്ചത് എന്നും അമൃത സുരേഷ് കുറിച്ചിരിക്കുന്നു. എനിക്ക് ലഭിച്ച ആദ്യത്തെ പിറന്നാള്‍ സമ്മാനം.

ഇതിലുപരി എന്ത് സമ്മാനമാണ് ഈ പ്രത്യേക ദിനത്തില്‍ എനിക്ക് ലഭിക്കാനുള്ളത് എന്നും അമൃത ചോദിക്കുന്നു.. എന്റെ കാവല്‍ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ആശംസാകാര്‍ഡില്‍ പാപ്പു അമ്മയ്ക്കായി കുറിച്ചിരിക്കുന്നത്. സ്വന്തമായി നിര്‍മ്മിച്ച കാര്‍ഡില്‍ അമൃതയുടെ പടവും പാപ്പു വരച്ചു ചേര്‍ത്തിട്ടുണ്ട്.

കൂടാതെ തന്റെ സ്‌നേഹം വാക്കുകളിലൂടെ അറിയിച്ച് വലിയൊരു ആശംസാ കുറിപ്പും പാപ്പും അമൃതയയ്ക്കായി കുറിച്ചിട്ടുണ്ട്. ഈ പിറന്നാള്‍ സമ്മാനം കണ്ട് ഞങ്ങളുടെ കണ്ണുകള്‍ പോലും നിറഞ്ഞുപോയെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ഇങ്ങനെയാരു മകള്‍ നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും ആണെന്നും ആരാധകര്‍ അമൃതയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ്‌ബോക്‌സില്‍ കുറിയ്ക്കുന്നു.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Previous article‘ന്നാ താന്‍ കിസ് കൊട്’ എന്നല്ല സിനിമ!!! ചാക്കോച്ചന്റെ മറുപടി വൈറല്‍
Next articleഎന്ത് രസമായിട്ടാണ് അവര്‍ പ്രണയിച്ചത്! എനിക്ക് അവരോട് സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്; അഭയ ഹിരണ്‍മയി