‘ഈ ശബ്ദം ഇനി സ്വര്‍ഗത്തില്‍ ഭഗവാന് വേണ്ടി’ കുടുംബത്തിലെ വിയോഗ വാര്‍ത്തയെ കുറിച്ച് അമൃത

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് എത്തിയയാളാണ് അമൃത സുരേഷ്. നിരവധി ഗാനങ്ങള്‍ പാടി സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഏറെ ആരാധകരെ സ്വന്തമാക്കിയിരുന്നു അമൃത. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി…

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് എത്തിയയാളാണ് അമൃത സുരേഷ്. നിരവധി ഗാനങ്ങള്‍ പാടി സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഏറെ ആരാധകരെ സ്വന്തമാക്കിയിരുന്നു അമൃത. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മുത്തശ്ശിയുടെ വിയോഗ വാര്‍ത്തയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ് അമൃത. ‘ഞങ്ങള്‍ടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി … ഞങ്ങളുടെ പൊന്നു അച്ഛമ്മ എന്റെ ആദ്യ സംഗീത ഗുരു… പപ്പുവിന്റെ മുത്തശ്ശി ..! ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വര്‍ഗത്തില്‍ ഭഗവാന് വേണ്ടി’ എന്നാണ് അമൃത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അമൃതയുടെ കുറിപ്പ്‌

ഞങ്ങൾടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി … ഞങ്ങളുടെ പൊന്നു അച്ഛമ്മ !! എന്റെ ആദ്യ സംഗീത ഗുരു… പപ്പുവിന്റെ മുത്തശ്ശി ..!
ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വർഗത്തിൽ ഭഗവാന് വേണ്ടി ✨
Achammeeee… we miss yo