“എന്റെ ജീവന്‍” മകളെ ചേര്‍ത്ത് പിടിച്ച് അമൃത സുരേഷ്!!

മകളെ ചേര്‍ത്തു പിടിച്ച് ഗായിക അമൃത സുരേഷ് പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇഷ ഫൗണ്ടേഷനില്‍ എത്തിയ താരം അവിടുത്തെ വിശേഷങ്ങള്‍ക്കൊപ്പമാണ് മകള്‍ അവന്തികയ്ക്ക് ഒപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയത്. പാപ്പു എന്നാണ് താരപുത്രിയെ ആരാധകരും സ്‌നേഹത്തോടെ വിളിക്കുന്നത്. എന്റെ ജീവന്‍ എന്നാണ് മകളെ ചേര്‍ത്തു പിടിച്ച് അമൃത കുറിയ്ക്കുന്നത്. സ്‌നേഹം നിറഞ്ഞ ഫോട്ടോ എന്നാണ് അമൃത പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍.

അതോടൊപ്പം സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള വിവാഹം കഴിഞ്ഞോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയബന്ധം തുറന്ന് പറഞ്ഞ ശേഷം സിന്ദൂരം അണിഞ്ഞ് അമൃത പലയിടത്തും എത്തിയിട്ടുണ്ട്.. ഇതോടെയാണ് വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍ ചോദിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു.. തന്റെ പുതിയ ജീവിത പങ്കാളിയായി ഗോപി സുന്ദറിനെ പരിചയപ്പെടുത്തി അമൃത സുരേഷ് എത്തിയത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയബന്ധം ആരാധകരില്‍ വലിയ സര്‍പ്രൈസ് ഉണര്‍ത്തിയിരുന്നു… പുതിയ ജീവിതം ആരംഭിക്കുന്ന ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രിയപ്പെട്ടവരും ആരാധകരും എത്തിയിരുന്നു എങ്കിലും ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വന്നവരും ഏറെയായിരുന്നു. അന്ന് മുതല്‍ അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നിരുന്നാലും വിവാദങ്ങള്‍ക്ക് മുഖം കൊടുക്കാന്‍ അമൃതയും ഗോപി സുന്ദറും തയ്യാറായിരുന്നില്ല.. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലും കാറ്റില്‍ പറത്തി.. ജീവിതം പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിച്ച് മുന്നേറുകയാണ് അമൃത സുരേഷ്.

Previous articleവിലമതിക്കുന്ന എന്താണ് ഇവരെ പ്രലോഭിപ്പിക്കുന്നത്..? പ്രതികരണവുമായി അതിജീവിതയുടെ കുടുംബം രംഗത്ത്!!!
Next article‘ആ ഡയലോഗ് തെറ്റ്’; ക്ഷമാപണത്തിനൊടുവില്‍ നിര്‍ണായക തീരുമാനവുമായി കടുവ ടീം