ചുണ്ടിലെ ചിരി സത്യമോ ? മറുപടിയുമായി അമൃത

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോകളിലൂടെയാണ് താരത്തിന്റെ തുടക്കം. തുടർന്ന് നടൻ ബാലയെ വിവാഹം കഴിച്ചതോടെ പിന്നണി ഗാന രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. തുടർന്ന് ഇരുവരുടെയും വിവാഹമോചനത്തിന് ശേഷം…

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോകളിലൂടെയാണ് താരത്തിന്റെ തുടക്കം. തുടർന്ന് നടൻ ബാലയെ വിവാഹം കഴിച്ചതോടെ പിന്നണി ഗാന രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. തുടർന്ന് ഇരുവരുടെയും വിവാഹമോചനത്തിന് ശേഷം താരം വീണ്ടും ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ഇപ്പോൾ ഒട്ടേറെ ആരാധകരുള്ള ഗായികയും പെർഫോർമാരും അവതാരകായുമെല്ലാമാണ് അമൃത. ഒപ്പം തന്നെ ഇപ്പോൾ അഭിനയത്തില്എം ഒരു കൈ നോക്കാൻ ഇരിക്കുകയാണ് താരം. ബാല വീണ്ടും വിവാഹിതനായതോടെ അമൃത ഇപ്പോഴും ആരാധകരുടെ പല ചോദ്യാനങ്ങൾക്കും മറുപടി പറയേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ ആസ്ക് മി എ ക്വസ്റ്റിൻ എന്ന സെക്‌മെന്റിൽ ഒരു ആരാധകൻ താരത്തോട് ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. ചുണ്ടിലെ ചിരി സത്യമാണോ മിഥ്യയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് ‘ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് നിയന്ത്രിക്കാൻ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കണമെങ്കില്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്’ എന്നും അമൃത മറുപടി നൽകി. താരത്തിന്റെ ഈ മറുപടി തന്നെയാണ് ഇപ്പോൾ ചർച്ചയായതും.