ഈ ചുണ്ടിലെ ചിരി സത്യമോ അതോ മിഥ്യയോ, ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അമൃത സുരേഷ്

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി…

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്.രണ്ടുവർഷം മുൻപാണ് താരം വിവാഹമോചിതയാകുന്നത്.

കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ജീവിതത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അമൃത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വിഡിയോയിലൂടെയായിരുന്നു അമൃത ആരാധകരുമായി സംവദിച്ചത്.

കരുത്തുറ്റ സ്ത്രീയായി മാറിയത് എങ്ങനെയാണ് എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകള്‍ തന്ന കരുത്തായിരിക്കാം കാരണം എന്നായിരുന്നു താരം മറുപടി പറഞ്ഞത്.ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ, സത്യമെങ്കില്‍ ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്താണ് എന്നായിരുന്നു മറ്റൊരു ആരാധകന്‍ ചോദിച്ചത്. ”ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കാനായിട്ട് ആരോടും ഒന്നും ചോദിക്കണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്” -എന്നാണ് അമൃത വ്യക്തമാക്കിയത്.