ഞാൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ പോയാൽ കല്യാണ സാരിയെടുത്തുവെന്നു നിങ്ങൾ പ്രചരിപ്പിക്കും !! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ പോയാൽ കല്യാണ സാരിയെടുത്തുവെന്നു നിങ്ങൾ പ്രചരിപ്പിക്കും !!

അമൃതയും ബാലയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് അമൃത സുരേഷ്, സംഗീതവുമായി ബന്ധപ്പെട്ട ഒരു പ്രോജെക്ടിനെ കുറിച്ച് ഞാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിന്നിരുന്നു, എന്നാൽ ആ പോസ്റ്റിനെ വളച്ചൊടിച്ച്  പലരും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. ബാലയെ വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു വാര്‍ത്തകള്‍ പ്രചരിച്ചത് കണ്ട് അത്ഭുതപ്പെട്ടു എന്നാണ് അമൃത പറയുന്നത്.

amrutha suresh

“ഇതിനു മുമ്ബും പല തവണ ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതിയാല്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേയ്ക്ക് അവ വളച്ചൊടിക്കപ്പെടും. ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചു മടുത്തു. പരിധി കടന്നാല്‍ നിയമപരമായി നേരിടും” എന്ന് അമൃത പറയുന്നു.

amrutha suresh 1

കഴിഞ്ഞ ദിവസം ഞാൻ കുറച്ച് ഡ്രസ്സ് എടുക്കാൻ പോയിരുന്നു, അതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നെങ്കിൽ നിങ്ങൾ ഞാൻ കല്യാണ വസ്ത്രം എടുക്കുവാൻ വേണ്ടി പോയതാണെന്ന് പറയുമായിരുന്നല്ലോ എന്ന് അമൃത ചോദിക്കുന്നു. നടന്‍ ബാലയും കഴിഞ്ഞ ദിവസം വ്യാജ വിവാഹ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണെന്ന് ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!