ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാര്‍ഥിയായിരുന്നു അഭിരാമി സുരേഷ്. ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയില്‍ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ എന്‍ട്രി. സംഗീത പരിപാടികളും വ്ലോഗുമായി സഹോദരിമാര്‍ സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കുമിടയിലും ലൈവാണ്.
അമൃതയേയും അഭിരാമിയേയും പോലെ തന്നെ ഇവരുടെ മകള്‍ അവന്തിക എന്ന പപ്പുവും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അവന്തിക എന്ന പപ്പുവിനൊപ്പമുള്ള രസകരമായ വീഡിയോകള്‍ സഹോദരിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. സഹോദരിമാരോട് കുഞ്ഞിന്റെ വിശേഷങ്ങളും പ്രേക്ഷകര്‍ അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പപ്പുവിന്റെ ഒരു വീഡിയോയാണ്, അഭിരാമി സുരേഷാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പപ്പുവിന്റെ വീഡിയോ കാണികളില്‍ നൊമ്ബരമുണ്ടാക്കിയിട്ടുണ്ട്.
അഭിരാമി സുരേഷ് നായികയായി അഭിനയിച്ച ഒരു തമിഴ് ചിത്രം കണ്ട് സങ്കടപ്പെടുന്ന പപ്പുവിന്റെ വീഡിയോ ആണിത്. അഭിരാമിയെ പോലീസ് തല്ലുന്ന സീനായിരുന്നു. ആ രംഗം കണ്ട് കരയുകയാണ് കുഞ്ഞ് പപ്പു. ഇനിയും അടിക്കുമോ.. എന്ന് സങ്കടത്തോടെ ചോദിക്കുന്നുണ്ട് കുഞ്ഞ്. അഭിരാമിയുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
അമൃതയേയും അഭിരാമിയേയും പോലെ പാട്ടില്‍ പപ്പുവിനും കമ്ബമുണ്ട്. നേരത്തെ പപ്പു പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. . പ്രോമീസ് ഓഫ് ലവ് എന്ന ഗാനവുമായിരുന്നു ആലപിച്ചത്. അമ്മ അമൃതയാണ് അത് ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. . മികച്ച പ്രതികരണമാണ് കുട്ടി പാട്ടിന് ലഭിച്ചിരിക്കുന്നത്. അമ്മയുടെ വഴിയെ തന്നെയാണ് മകളെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ചിത്രം വരയിലും താരപുത്രി മുന്നില്‍ തന്നെയാണ്. അമൃതയ്ക്കും അഭിരാമിക്കുമൊപ്പം പപ്പുവും വ്ളോഗില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
