അമൃതയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി ഗോപിസുന്ദര്‍…!

അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി ഗോപിസുന്ദര്‍.. സോഷ്യല്‍ മീഡിയ വഴിയാണ് മകളുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളുടെ ഫോട്ടോകളുമായി അമൃത എത്തിയത്. അവന്തിക എന്നാണ് അമൃതയുടെ മകളുടെ പേര്. അമൃതയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി…

അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി ഗോപിസുന്ദര്‍.. സോഷ്യല്‍ മീഡിയ വഴിയാണ് മകളുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളുടെ ഫോട്ടോകളുമായി അമൃത എത്തിയത്. അവന്തിക എന്നാണ് അമൃതയുടെ മകളുടെ പേര്. അമൃതയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അവന്തികയും… പാപ്പു എന്നാണ് അമൃതയുടെ പുത്രിയെ സ്‌നേഹപൂര്‍വ്വം എല്ലാവരും വിളിക്കുന്നത്. അമ്മയെ പോലെ തന്നെ പാട്ട് പാടാന്‍ മിടുക്കിയാണ് പാപ്പു..

ഒരു കൊച്ചു വ്‌ളോഗര്‍ കൂടിയാണ് ഈ മിടുക്കി കുട്ടി.. പാപ്പു ആന്‍ഡ് ഗ്രാന്‍ഡ്മാ എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് പാപ്പുവിനെ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞ് തുടങ്ങിയത്. അമ്മമ്മയും പാപ്പുവും കൂടിയാണ് ഈ ചാനലില്‍ കണ്ടന്റുകള്‍ ഇടുന്നത്.. വീട്ടിലേയും സ്‌കൂളിലേയും വിശേഷങ്ങള്‍ എല്ലാം പാപ്പുവും അമ്മമ്മയും ചേര്‍ന്ന് വ്‌ളോഗിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഈ കൊച്ചുമിടുക്കിയുടെ സംസാരവും കേട്ടിരിക്കാന്‍ തന്നെ വലിയ രസമാണെന്നാണ് ചിലര്‍ പറയാണ്..

ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനം കുടുംബാംഗങ്ങള്‍ക്കൊപ്പവും അടുത്ത കൂട്ടുകാര്‍ക്ക് ഒപ്പവും ആഘോഷിച്ചിരിക്കുകയാണ് പാപ്പു..ഞങ്ങടെ പുന്നാരക്കുടത്തിന് ഒരായിരം പിറന്നാള്‍ ഉമ്മ.. പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാള്‍ പൊന്നുമ്മ…അവളുടെ ഈ ചിരിയാണ് എന്നെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം.. അതാണ് മകളുടെ ജനനം.. ഇനി ഈ ലോകം തന്നെ എനിക്ക് എതിരെ തിരിഞ്ഞാലും ഞാന്‍ ഉറപ്പ് പറയുന്നു.

നീ ഇതുപോലെ ചിരിച്ച് തന്നെ ഇരിക്കും… നിന്നെ ഞാന്‍ സന്തോഷവതിയായി കൊണ്ടുപോകും.. അമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.. നീ ശക്തയാണ്.. പിറന്നാള്‍ ആശംസകള്‍ കണ്‍മണി.. നീയാണ് എന്റെ ജീവിതം.. എന്നാണ് അമൃത കുറിച്ചത്.. ഇത്തവണ പാപ്പുവിന്റെ പിറന്നാള്‍ ആഘോഷത്തിന്് ഗോപിസുന്ദറും കൂടെയുണ്ട്.. അമ്മയ്ക്ക് ജീവിതത്തില്‍ കൂട്ടായി എത്തിയ പുതിയ വ്യക്തിയെ പാപ്പുവും സ്വീകരിച്ചു കഴിഞ്ഞു..

മകളെ ഇംപ്രസ് ചെയ്യാന്‍ ഞാന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നും.. ഞാന്‍ എന്താണോ.. അങ്ങനെ തന്നെയാണ് അവള്‍ എന്നെ സ്‌നേഹിക്കുന്നത് എന്നും ..അവള്‍ ഇപ്പോള്‍ ഹാപ്പിയാണെന്നും ഗോപിസുന്ദര്‍ ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞിരുന്നു.