ആ സൈക്കിൾ ഒന്ന് ചവിട്ടാൻ തരുമോ? അമേയ മാത്യുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ സൈക്കിൾ ഒന്ന് ചവിട്ടാൻ തരുമോ? അമേയ മാത്യുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ

ആരാധകരുടെ പ്രിയങ്കരിയാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. തുടർന്ന് അമേയയ്ക്ക് നിരവധി ഫോളോവേഴ്സിനെയാണ് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്. പിന്നീട് അമേയ തൻ്റെ ജീവിതത്തെ പറ്റിയൊക്കെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അച്ഛനെ പറ്റിയും അമ്മയെ പറ്റിയുമൊക്കെ അമേയ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമ രംഗത്തേക്ക് എത്തിയത്.തിരുവനന്തപുരം സ്വദേശിയാണ് അമേയ. മോഡലിംഗ് രംഗത്തും വളരെ സജീവമായിരുന്ന അമേയ അഭിനയരംഗത്തേക്ക് എത്തിയത് ആകസ്മികമായിട്ടായിരുന്നു.

അച്ഛൻ്റെ മരണം താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്ന് അമേയ നേരത്തേ പറഞ്ഞിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. അത് സൃഷ്ടിച്ചത് വല്ലാത്ത ശൂന്യതയാണ്.അച്ഛൻ്റെ മരണമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നും ആ വേർപാട് തനിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് കണ്ഠമിടറി അമേയ പറഞ്ഞിരുന്നു. പ്ലസ്ടുവിന് പാസ് ആകുമോ എന്ന് പോലും പേടിച്ച് നിന്നിരുന്ന ഒരാളായിരുന്നുവെന്നും ആ സമയത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയിരുന്നതെന്നും അമേയ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

രസകരമായ ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചത്.അമേയ ഷോട്സും, ബനിയനും ഇട്ടാണ് ചിത്രങ്ങളിൽ ഉള്ളത്.സൈക്കിളും പിടിച്ചാണ് നിൽപ്പ്.ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,സൈക്കിൾ ഇത് തന്നെ ആയിരിക്കും നമ്മളിൽ പലരുടെയും ആദ്യത്തെ ശകടം… ജീവിതവും സൈക്കിൾ പോലെ മുന്നോട്ട് തന്നെ പോകണം, ആരൊക്കെ ചവിട്ടിയാലും. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.നല്ല സൈക്കിൾ ഒരു റൗണ്ട് തരുവോ?, ആരൊക്കെയോ ചവിട്ടിയിട്ടുണ്ടെന്നു തോന്നുന്നു, സ്വന്തമായി ചവിട്ടി മുന്നോട്ട് പോകുന്നതല്ലെ നല്ലത്?എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.ഏതായാലും ഫോട്ടോസ് വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!