ആനയെ തല കുത്തി നിര്‍ത്തി കുളിപ്പിക്കല്‍; വീഡിയോയ്ക്ക് നേരെ വിമര്‍ശനം

മനുഷ്യന്റെ വീഡിയോകളേക്കാള്‍ വേഗത്തിലാണ് മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആന തലകുത്തി നില്‍ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാല് കാലില്‍ നടക്കുന്ന ആനയും മദം ഇളകിയ ആനയെയുമൊക്കെ നമ്മള്‍ കാണാറുണ്ട്.…

മനുഷ്യന്റെ വീഡിയോകളേക്കാള്‍ വേഗത്തിലാണ് മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആന തലകുത്തി നില്‍ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാല് കാലില്‍ നടക്കുന്ന ആനയും മദം ഇളകിയ ആനയെയുമൊക്കെ നമ്മള്‍ കാണാറുണ്ട്. പക്ഷെ തുമ്പിക്കൈ കുത്തി നില്‍ക്കുന്ന ആനയാണ് ഇപ്പോള്‍ താരം. പൊതുവെ ആനകളെ ഉപദ്രവിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ആനകളെ വരച്ച വരയില്‍ നിര്‍ത്താന്‍ പാപ്പാന്മാര്‍ പല സൂത്രപ്പണികളും കാണിക്കാറുണ്ട്.

തന്റെ ഉടമസ്ഥന്റെ നിര്‍ദേശം കേട്ട് തുമ്പി കൈയില്‍ തലയും കുത്തി നില്‍ക്കുന്ന ആനയാണ് ഇപ്പോള്‍ ട്വിറ്ററിലെ താരം. ഉടമസ്ഥന്‍ കുളിപ്പിക്കുമ്പോളാണ് ആന തുമ്പിക്കൈ കുത്തി പൊങ്ങി നില്‍ക്കുന്നത്. കൃത്യമായ പരിശീലനത്തിലൂടെയാണ് ആന ഇങ്ങനെ നില്‍ക്കാന്‍ പഠിച്ചതെന്ന് വ്യക്തമാണ്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കസിലെന്നപോലെ തലകുത്തിനില്‍ക്കുന്ന ആനക്കുട്ടിയെ വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നത് കാണാം. തുമ്പിക്കെയും മുന്‍കാലുകളും തറയില്‍ അമര്‍ത്തി പിന്‍കാല്‍ മുകളിലേക്കുയര്‍ത്തിയാണ് ആനക്കുട്ടി അനുസരണയോടെ നിന്നത്.

ഏഴ് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത് മോറിസ്സ ഷ്വാട്‌സ് ആണ്. ആനയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍പറ്റുമോയെന്ന് എനിക്കറിയില്ല എന്ന അടിക്കുറിപ്പോടെയാണ് മോറിസ്സ ദൃശ്യം പങ്കുവച്ചത്.