ഒഴിവ് ഉള്ളപ്പോൾ വായിക്കാം, ഒഴിവ്ദിവസത്തെ കളി/An Off-Day Game

══════════════════════ ശ്രീകാന്ത് കൊല്ലം എഴുതുന്നു✍. ഒഴിവ്ദിവസത്തെ കളി/An Off-Day Game :- ഒരു ചെറിയ കൂട്ടായ്മയിൽ പിറന്ന വലിയ സിനിമ. ══════════════════════ നാൽപത്തി ആറാമത് സംസ്ഥാന ചലചിത്ര അവാർഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ…

══════════════════════
ശ്രീകാന്ത് കൊല്ലം എഴുതുന്നു✍.
ഒഴിവ്ദിവസത്തെ കളി/An Off-Day Game :- ഒരു ചെറിയ കൂട്ടായ്മയിൽ പിറന്ന വലിയ സിനിമ.
══════════════════════
നാൽപത്തി ആറാമത് സംസ്ഥാന ചലചിത്ര അവാർഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം, മികച്ച സൗണ്ട്? റിക്കോഡിസ്റ്റിനു (ലൈവ്) കൂടി ചിത്രത്തിന് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചിരുന്ന ചിത്രം, ഇന്റർനാഷണൽ ഫിലിം ഫസ്റ്റിവെലിൽ ഒത്തിരി പ്രശംസ പിടിച്ച് പറ്റിയ ചിത്രം മൊത്തത്തിൽ പറഞ്ഞാൽ “പുരസ്കൃത സിനിമ”.
അവാർഡ് ചിത്രം എന്ന ലേബലിൽ തിയേറ്റർ പരിസരം പോലും കാണാതെ പുശ്ചിച്ച് തള്ളപ്പെടുന്ന നല്ല സിനിമകൾ അതിലൊന്നായ ഈ ചിത്രം ഏറ്റെടുക്കാൻ ആഷിക് അബു കാണിച്ച മനസ്സ്, ഉണ്ണി ആർ എന്ന അതുല്യ എഴുത്തുകാരന്റെ മികച്ച ചെറുകഥ, താര ജാഡകൾ ഇല്ലാത്ത നമ്മളെ പോലെ സാധാരണക്കാരായ അഭിനേതാക്കൾ, എന്തിനും ഉപരി വേറിട്ട സംവിധായക മികവോടെ ആറ് പേജിൽ അടങ്ങുന്ന ചെറുകഥയെ സിനിമയാക്കിയ സനൽ കുമാർ ശശിധരൻ എന്ന മിടുക്കനായ സംവിധായകൻ ഇതെല്ലാം ഒത്തുവന്നപ്പോൾ ഒരു നല്ല സിനിമ നമ്മുക്ക് മുന്നിൽ.

ഫേസ്ബുക്കിലും നിങ്ങൾക്ക് വായിക്കാം ഇതാ ഈ ലിങ്ക് വഴി
https://goo.gl/I82Zr5
കേട്ട് കേൾവികൾ കൊണ്ട് നിറഞ്ഞ ചിത്രം ദുർഭാഗ്യവശാൽ IFFK-ൽ നിന്ന് കാണാൻ അവസരം ലഭിക്കാത്ത പോയി. ഇപ്പോൾ ഇതാ നഗരങ്ങളിലെ പ്രമുഖ പ്രദർശനശാലകളിൽ. നല്ല സിനിമ പ്രേക്ഷക മനസ്സിൽ വിജയിക്കാൻ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ? പകിട്ട് വേണ്ട, യുട്യുബുൽ വൈറലാക്കുന്ന ട്രൈലർ വേണ്ട , ഫാൻസിന്റെ അമിത തള്ളൽ വേണ്ട, വലിയ വലിയ താര നിരകൾ വേണ്ട, ബിഗ് ബഡ്ജറ്റും വേണ്ട ….. എന്തിനും ഉപരി സധാരണക്കാർക്ക് ആസ്വദിക്കാൻ പാകത്തിന് നല്ല ഒരു കൊച്ച് സിനിമ ആയാൽ മതി. എല്ലാം ഒത്തു വന്നാലും നല്ല സിനിമകൾ ബോക്സ് ഓഫീസിൽ ഒഴിഞ്ഞ കസേരകൾക്ക് ഇടയിലിരുന്ന് ആസ്വദിക്കേണ്ടി വരുന്നു. വലിയ പരസ്യ തന്ത്രങ്ങൾ ഒന്നും മെനയാതെ, അധിക കൊട്ടിഘോഷങ്ങൾ ഇല്ലാതെ മുന്നിൽ എത്തിയ ഈ ചിത്രം നിങ്ങൾക്ക് സധൈര്യം കാണാം. നായകൻ ചാടി വരുമ്പോൾ കൈയടിക്കാനോ, പൊട്ടിച്ചിരിച്ച് രണ്ട് മണിക്കൂർ തീർക്കാനോ പാകത്തിന് ഉള്ള സിനിമയല്ല ഇത് മറിച്ച് ഒരു പുതിയ വേറിട്ട ആസ്വാദനത്തിന്റെ രണ്ട് മണിക്കൂർ ആണ് ഇത്. പിന്നൊന്ന് ഇത്തരം സിനിമകൾ എല്ലാർക്കും അങ്ങ് പിടിക്കണം എന്നില്ല.
══════════════════════
കഥയിലെ സാരം :- അഞ്ച് സുഹൃത്തുക്കൾ തെരഞ്ഞെടുപ്പിന്റെ അവധി ദിവസത്തിൽ ഒന്ന് കുടിച്ച് അർമാദിക്കാൻ (അർമാദിക്കാൻ- ചിത്രത്തിലെ പ്രയോഗം) തീരുമാനം എടുക്കുന്നു, ഇതിനായി അവർ അഞ്ച് പേരും കാടിലെ ഒരു ഒഴിഞ്ഞ ഗസ്റ്റ് ഹൗസിൽ? എത്തിച്ചേരുന്നു. മദ്യപിച്ച് ലക്ക് കെട്ട ഇവർ ഒടുവിൽ ഒരു കളി കളിക്കുന്നു. ഇതാണ് ചിത്രത്തിന്റെ മർമ്മ പ്രമേയം
══════════════════════
അടിച്ച് പൊളിക്കാൻ പുതിയ സ്ഥലം തേടി എത്തുന്നതും മദ്യപാനവും നാക്ക് കുഴയലും ചില അശ്ലീല ചെയ്തികൾക്ക് വേലക്കാരിയോട് മുതിരുന്നതും എല്ലാം കൂടി രസകരമായ ഒരാദ്യ പകുതിയും.

തലക്ക് വെളിവ് കെട്ട് തമ്മിൽ തർക്കവും ഒടുവിൽ കാര്യം ഗൗരവകരം ആകുകയും, കളി നാം ചിന്തിക്കുന്ന പോലെ തന്നെ പര്യവസാനിക്കുന്നു.
══════════════════════
ഇവിടുത്തെ കളിക്കാർ:-
തിരുവന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടം വ്യക്തികൾ ആണ് ചിത്രത്തിൽ മുഖ്യധാരായിൽ.

നിസ്താർ അഹമ്മദ്:- ചിത്രത്തിൽ — ധർമ്മൻ . ജീവിതത്തിൽ — നാടകം എന്ന കലയിൽ വിരിഞ്ഞ നടൻ, വർഷങ്ങൾക്ക് മുൻപ്(1999-2000) ദൂരദർശനിലെ നാരാണത്ത് ഭ്രാന്തൻ എന്ന സീരിയലിൽ ഭ്രാന്തനായി നമ്മെ വിസ്മയിപ്പിച്ചു. ഇന്ന് വാട്ടർ അതോറിറ്റിയിൽ അസ്സി: എഞ്ചിനീയർ. തിരുവന്തപുരം സ്വദേശം. ചിത്രത്തിൽ പുള്ളിയുടെ നടത്തവും സംഭാഷണങ്ങളും ആസ്വാദ്യകാരമാണ് . നല്ല ബാസ്സ് നിറഞ്ഞ ശബ്ദത്തിന് ഉടമയാണ്. ഇനി വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താം മലയാള സിനിമയ്ക്ക് ഈ താരത്തിനെ

പ്രദീപ് കുമാർ :- ചിത്രത്തിൽ — വിനയൻ . ജീവിതത്തിൽ– വലിയ അഭിനയ പാരമ്പര്യം ഒന്നും ഇല്ല. മലപ്പുറം സ്വദേശം. ഇപ്പോൾ തിരുവന്തപുരം വാസി, ജോലി സെക്രട്ടറിയേറ്റിൽ. കാഴ്ചയിൽ ഏതാണ്ട് ഉണ്ണി ആറിനെ ഓർമ്മിപ്പിക്കുന്ന നിഷ്കളങ്കത നിറഞ്ഞ താരം.

ബൈജു നെറ്റോ :- ചിത്രത്തിൽ– ദാസാൻ . ജീവിതത്തിൽ– നാടകം സീരിയൽ മേഖലകളിലെ നിറ സാന്നിധ്യം, പിന്നെ സ്വന്തമായി ചെറിയ ബിസ്സിനസ്സ്. തിരുവന്തപുരം സ്വദേശം. ദാസനെ മനസ്സിൽ നിന്ന് കളയാൻ സിനിമ കണ്ടവർക്ക് അത്ര എളുപ്പം കഴിയില്ല.

അരുൺ നായർ :- ചിത്രത്തിൽ– അശോകൻ . ജീവിതത്തിൽ അമേച്ചുവർ നാടക രംഗത്തെ പ്രമുഖ താരം, നാടകം ഉപജീവനം തിരുവന്തപുരം സ്വദേശം. എന്ത് കളിക്കണം എങ്ങനെ കളിക്കണം എല്ലാം പുള്ളിയാ തീരുമാനിക്കുന്നേ.

ഗിരീഷ് നായർ:- ചിത്രത്തിൽ — തിരുമേനി . ജീവിതത്തിൽ സോഫ്റ്റ്വയർ എഞ്ചിനീയർ.തിരുവന്തപുരം സ്വദേശം. നല്ല തിരുമേനി ശാന്തൻ.

രെജു പിള്ള:- ചിത്രത്തിൽ –നാരായണൻ . ജീവിതത്തിൽ– കലാനിലയം കൃഷ്ണൻ നായരുടെ ചെറുമകൻ. നാടക പ്രവർത്തകൻ.തിരുവന്തപുരം സ്വദേശം. വാച്ചർ വേഷം ആദ്യ പകുതിയിൽ മാത്രം പിന്നീട് ഓഫ് ആയിപ്പോയി.

അഭിജ ശിവകല:- ചിത്രത്തിൽ– ഗീത .. ” ഈ കൊച്ച് ഇങ്ങേരുടെ അല്ല സാറേ “. ആക്ഷൻ ഹീറോ ബിജു കണ്ട ആരും പവിത്രന്റെ(സുരാജ്) ഭാര്യ സിന്ധുവിനെ മറക്കില്ല. അതേ പോലെ ലുക്കാ ചുപ്പി, ഞാൻ സ്റ്റീവ് ലോപ്പസ്, സ്കൂൾ ബസ്സ് അങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങൾ. ഇതിൽ ഒരു വേലക്കാരി നല്ലത് പോലെ ഇറച്ചി(കോഴി ഇറച്ചി) വച്ച് വിളമ്പാൻ വരുന്നു. പതുങ്ങിയ രീതിയിൽ കഥാപാത്രത്തിന് ചേരുന്ന രീതിയിലെ സംഭാഷണവും അളന്ന് കുറിച്ച പ്രകടനവും.
══════════════════════ ചിത്രത്തിലെ സൗണ്ട് വിഭാഗം ലൈവ് ആയി പകർത്തിയത് ജിജി ജോസഫും , സന്ദീപ് കുറുശ്ശേരിയും ആയിരുന്നു. സനൽ കുമാറിന്റെ ആദ്യ ചിത്രം ആയ ” ഒരാൾ പൊക്കം ” അതിൽ 2014-ലും, 2015-ലെയും മികച്ച സൗണ്ട് റിക്കോഡിസ്റ്റിനു കൂടി ചിത്രത്തിന് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ഇരുവർക്കും ലഭിച്ചിരുന്നു. വെള്ളം ഒഴുകുന്നതും, കാറ്റും?, തവളയുടേയും കിളികളുടെയും ശബ്ദവും മഴയുടെ? തീവ്രതയും എല്ലാം നേരിൽ പകർത്തി അതൊക്കെ ശരിക്കും നമ്മളെ കൂടെ അവിടെ എത്തിക്കുന്നു.

ഗാനങ്ങൾ ഇല്ലാത്ത ഈ ചിത്രത്തിൽ അവസാന രണ്ട് മിനിറ്റിൽ മാത്രം ആണ് BGM, ഉള്ള

Courtesy : Sree Kanth Kollam

 

Leave a Reply