ആക്രി സാധനം പെറുക്കി ജീപ്പുണ്ടാക്കി..ആ ജീപ്പ് വാങ്ങി സ്വന്തം ജീപ്പ് നൽകി ആനന്ദ് മഹിന്ദ്ര !!

ആക്രി സാധനം പെറുക്കി വാഹനം ഉണ്ടാക്കിയ യുവാവിന് പുതുപുത്തൻ ബൊലേറോ സമ്മാനിച്ച് മഹേന്ദ്ര ചെയർമാൻ ആനന്ദ് മഹേന്ദ്ര. ആക്രി വസ്തുക്കൾ കൊണ്ട് വാഹനം ഓടികുനൻ മഹാരഷ്ട്ര സ്വതേഷിയായ ദത്തത്ര ലോഹർന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ഡിസംബറിൽ…

ആക്രി സാധനം പെറുക്കി വാഹനം ഉണ്ടാക്കിയ യുവാവിന് പുതുപുത്തൻ ബൊലേറോ സമ്മാനിച്ച് മഹേന്ദ്ര ചെയർമാൻ ആനന്ദ് മഹേന്ദ്ര. ആക്രി വസ്തുക്കൾ കൊണ്ട് വാഹനം ഓടികുനൻ മഹാരഷ്ട്ര സ്വതേഷിയായ ദത്തത്ര ലോഹർന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ഡിസംബറിൽ ആനന്ദ് മഹേന്ദ്ര ട്വിറ്ററിൽ പങ്ക് വെച്ചിരുന്നു. മഹേന്ദ്ര ജീപിനോട് സാധർശ്യം ഉള്ളതായിരുന്നുദത്തത്ര ലോഹർ നിർമിച്ച വാഹനത്തിന്റെ മുൻവശം. മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങൾ പാലിക്കാതെ ഉള്ള ഈ ചെറു വാഹനത്തിന്റെ യാത്രയെക്കുറിച്ചുള്ള ആശങ്ക പങ്ക് വെച്ച ആനന്ദ് മഹേന്ദ്ര ആ ചെറു വാഹനത്തിന് പകരമായി പുതിയ വാഹനം നൽകാനുള്ള സന്നദ്ധതയും വ്യക്തമാക്കിയിരുന്നു.

ദത്തത്ര ലോഹർ നിർമിച്ച വാഹനം മഹേന്ദ്രയുടെ വാഹന ശേഖരത്തിൽ പ്രദർശിപ്പിക്കാം എന്നും യുവാവിന്റെ കഴിവിനെ അംഗീകരിച്ച് ആനന്ദ് മഹേന്ദ്ര വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആനന്ദ് മഹേന്ദ്രയുമായി യുവാവ് ബന്ധപ്പെടുകയായിരുന്നു. ഇന്നലെയാണ് യുവാവിന് പുത്തൻ വാഹനം മഹേന്ദ്ര നൽകിയത്. ബൊലേറോ വാഹനം യുവാവ് കുടുംബ സമേതം എത്തി വാങ്ങുന്ന ദൃശ്യങ്ങളും ആനന്ദ് മഹേന്ദ്ര ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്. ആക്രി വസ്തുക്കളിൽ നിന്നും യുവാവ് നിർമിച്ച വാഹനം ഏറ്റെടുക്കുന്നതിന് അഭിമാനം ഉണ്ടെന്നും ആനന്ദ് മഹേന്ദ്ര വ്യക്തമാക്കി. ദത്തത്ര മകനുവേണ്ടിയാണ് ആക്രി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഉണ്ടാക്കിയത്.

യൂട്യൂബിന്റെ സഹായത്തോടെ അറുപതിനായിരം രൂപ മുതൽ മുടക്കിലായിരുന്നു നിർമ്മാണം. ഇരുമ്പ് പൈപ്പുകളും തകിടുകളും ഉപയോഗിച്ചാണ് വാഹനം പൂർത്തിയാക്കിയത്. ഇരുചക്ര വാഹങ്ങളിൽ ഉപയോഗിക്കുന്ന കിക് സ്റ്റാർട്ട് സംവിധാനം ഉപയോഗിച്ചാണ് വാഹനം സ്റ്റാർട്ട് ആകുക. നൂതനമായ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആനന്ദ് മഹേന്ദ്ര മുൻപ് സമാനമായ രീതിയിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ട്രക്കിന്റെ വീഡിയോയും പങ്ക് വെച്ചിരുന്നു.