Monday, December 5, 2022
HomeFilm Newsഎഴുന്നേറ്റ് നില്ക്കാൻ പോലും കഴിയാതെ വേദന കടിച്ചമർത്തിയ നാളുകൾ!

എഴുന്നേറ്റ് നില്ക്കാൻ പോലും കഴിയാതെ വേദന കടിച്ചമർത്തിയ നാളുകൾ!

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ പരമ്പരയിൽ അനിരുദ്ധ് ആയി വേഷമിടുന്ന ആനന്ദ് നാരായണന്റെ ഇപ്പോഴത്തെ അവസ്ഥ കേട്ട് അമ്പരക്കുകയാണ് ആരാധകർ.

Kudumbavilakku serial actors daily salary
Kudumbavilakku serial actors daily salary

ജീവിതത്തിന്റെ മോശം സമയത്തിൽ നിന്നും മോചനം നേടുന്നതിന്റെ സന്തോഷത്തിൽ ആണ് ആനന്ദ് ഇപ്പോൾ. കുറെ നാളായി തന്നെ അലട്ടിക്കൊണ്ടിരുന്നു അസുഖം ഭേദമാകാൻ തുടങ്ങുകയാണെന്നാണ് ആനന്ദ് പറയുന്നത്. ഇത്ര നാളത്തെ ജീവിതത്തിൽ കുറച്ചധികം കാലം വേദന കടിച്ചമർത്തിയാണ് താൻ കഴിഞ്ഞതെന്നും ആനന്ദ് പറയുന്നു. ന്ന് സ്വന്തം ജാനിയിലെ നകുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആനന്ദ് സീരിയൽ അഭിനയത്തിന് തുടക്കം ഇടുന്നത്. വളരെ നാളായി തന്നെ അലട്ടിക്കൊണ്ടിരുന്ന അസുഖത്തെ ശാസ്ത്രക്രീയയിലൂടെ ഇല്ലാതാക്കി വീട്ടിൽ വിശ്രമത്തിൽ ആണ് ആനന്ദ് ഇപ്പോൾ.

ഡിസ്ക്ക് ശസ്ത്രക്രീയ കഴിഞ്ഞു കഴിഞ്ഞ മൂന്നാം തീയതിയാണ് താരം ആശുപത്രി വിട്ടത്. തന്റെ അസുഖതെകുറിച്ച് തുറന്നു പറയുകയാണ് ആനന്ദ് ഇപ്പോൾ. വളരെ നാളായി ഡിസ്ക്കിന്റെ പ്രശ്നം തന്നെ അലട്ടുകയായിരുന്നുവെങ്കിലും അതിനു എന്നന്നേക്കുമായുള്ള പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ശാസ്ത്രക്രീയയ്ക്ക് വിധേയനാകാൻ തീരുമാനിച്ചത്. അങ്ങനെ ആനന്ദ് തന്നെയാണ് ശാസ്ത്രക്രീയക്ക് താൻ വിധേയൻ ആകാൻ പോകുകയാണെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. ശാസ്ത്രക്രീയയ്ക്ക് ശേഷം താൻ സുഖമായി ഇരിക്കുന്നുവെന്നും റൂമിലേക്ക് മാറാൻ പോകുന്നുവെന്നും അറിയിച്ചുകൊണ്ട് താരം എത്തിയിരുന്നു. തങ്ങളുടെ പ്രിയതാരം എത്രയും പെട്ടന്ന് അഭിനയത്തിലേക്ക് തിരികെ വരട്ടെ എന്ന് പ്രാർത്ഥനയിൽ ആണ് ആരാധകരും. ആനന്ദിന് പിന്തുണ നൽകി നിരവധി പേരാണ് എത്തിയത്.

Related News