ചിരിക്കാന്‍ നിങ്ങള്‍ റെഡിയാണോ..? ആനന്ദം പരമാനന്ദം!

ഷറഫുദ്ദീനും ഇന്ദ്രന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ഏറ്റവും പുതിയ സിനിമയായ ആനന്ദം പരമാനന്ദം എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ആനന്ദം പരമാനന്ദം.…

ഷറഫുദ്ദീനും ഇന്ദ്രന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ഏറ്റവും പുതിയ സിനിമയായ ആനന്ദം പരമാനന്ദം എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ആനന്ദം പരമാനന്ദം. അനഘ നാരായണനാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ആണ് ഷാഫി ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു കംപ്ലീറ്റ് ഫാമിലി ഹ്യൂമര്‍ ആയാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുക. പോസ്റ്റ്മാന്‍ ദിവാകരക്കുറുപ്പ്, പി പി ഗിരീഷ് എന്നീ കഥാപാത്രങ്ങളെയാണ് ഇന്ദ്രന്‍സും ഷറഫുദ്ദീനും അവതരിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം

പൂര്‍ത്തിയായിരിക്കുന്നത് എന്നാണ് വിവരം. അജു വര്‍ഗീസിന്റെ ‘മുളകിട്ട ഗോപി’ ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ , ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സപ്തത രംഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒ പി ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി എസ് പ്രേമാനന്ദന്‍, കെ.മധു എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.