സിനിമയിൽ ദിലീപിന്റെ നായികയായുള്ള ക്ഷണം ഞാൻ നിരസിച്ചു! - മലയാളം ന്യൂസ് പോർട്ടൽ
Film News

സിനിമയിൽ ദിലീപിന്റെ നായികയായുള്ള ക്ഷണം ഞാൻ നിരസിച്ചു!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്ബര ആണ് പാടാത്ത പൈങ്കിളി. ചുരുങ്ങിയ സമയം കൊണ്ടാണ് അനന്യ എന്ന വില്ലത്തി കഥാപാത്രത്തെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. അനന്യയായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് വർഷങ്ങൾ കൊണ്ട് അഭിനയലോകത്ത് സജീവമായിരുന്ന അഞ്ജിത ആണ്. അഞ്ജിതയുടെ കഥാപാത്രം വളരെ പെട്ടാണ് തന്നെ ശ്രദ്ധിക്കപ്പെട്ടു. അത് കൊണ്ട് തന്നെ മികച്ച സ്വീകാര്യതയാണ് ഓരോ ദിവസവും കഴിയും തോറും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. സീരിയൽ സംവിധായകൻ സുധീഷ് ശങ്കറിനെ ആണ് അഞ്ജിത വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ ഭർത്താവ് സംവിധാനം ചെയ്യുന്ന പരമ്പരയിൽ കൂടി തന്നെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് അഞ്ജിത. അഞ്ജിതയുടെ വാക്കുകൾ ഇങ്ങനെ,

നേരുത്തെ തന്നെ ഞാൻ അഭിനയ ലോകത്തിലേക്ക് എത്തിയതാണ്. .എന്നാൽ ഒട്ടും ആഗ്രഹിച്ചും കഷ്ട്ടപെട്ടും ഒന്നും ആയിരുന്നില്ല ഞാൻ അഭിനയത്തിലേക്ക് എത്തിയത്. അത് കൊണ്ട് തന്നെ അഭിനയിക്കാൻ എനിക്ക് അത്ര വലിയ താൽപ്പര്യവും ഉണ്ടായിരുന്നില്ല. ടെലിവിഷൻ സീരിയലുകളിൽ ആയിരുന്നു അന്ന് കൂടുതലും അഭിനയിച്ചിരുന്നത്. ഓരോ പരമ്പരയിൽ നിന്നും ക്ഷണം വരുമ്പോഴും ഇത് കൂടി കഴിഞ്ഞിട്ട് നിർത്താം എന്നായിരുന്നു മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നത്. എന്നാൽ അടുത്ത ഓഫർ അവരുമ്പോഴും ഇതേ ചിന്തയിൽ തന്നെ ആണ് അഭിനയിച്ചുകൊണ്ടിരുന്നത്. ലവ് കം അറേഞ്ചഡ് മാര്യേജ് ആയിരുന്നു എന്റേത്. അദ്ദേഹം ഇഷ്ട്ടം ആണെന്നും ആദ്യം എന്നോട് പറഞ്ഞു. എന്നാൽ പ്രേമം എന്ന് പറഞ്ഞു പാട്ടു പാടി കറങ്ങി നടക്കാൻ ഒന്നും എനിക്ക് വയ്യായിരുന്നു. അത് കൊണ്ട് വീട്ടുകാരോട് സംസാരിക്കാനും അവർക്ക് സമ്മതം ആണെങ്കിൽ വിവാഹം കഴിക്കാം എന്നുമാണ് ഞാൻ മറുപടി പറഞ്ഞത്.

അങ്ങനെ വീട്ടുകാർ സമ്മതിച്ചതോടെ ഞങ്ങളുടെ വിവാഹവും നടന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിന്നത് എന്റെ മാത്രം തീരുമാനം ആയിരുന്നു. അന്നൊക്കെ വിവാഹം കഴിഞ്ഞാൽ നടികൾ അഭിനയം നിർത്തുന്നതായിരുന്നു രീതി. സിനിമകളിൽ നിന്നൊക്കെ എനിക്ക് അവസരം വന്നിരുന്നു. എന്നാൽ അന്നൊന്നും എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ അതും ഞാൻ നിരസിച്ചു. അഭിനയിക്കാൻ വേണ്ടിയല്ലേ വിളിക്കുന്നത് എന്ന് ചോദിച്ച് അന്ന് ലാൽ ജോസ് സാർ എന്നോട് ചൂടായി. പിന്നീടാണ് എനിക്ക് മനസ്സിലായത് ഞാൻ എത്ര വലിയ അവസരങ്ങൾ ആണ് ഇല്ലാതാക്കിയത് എന്ന്. കോടിക്കണക്കിനു ആളുകൾ ആണ് സിനിമയെ സ്വപ്നം കാണുന്നത്. അതിൽ കുറച്ച് പേർക്ക് മാത്രമാണ് അതിലേക്ക് വരാൻ കഴിയുന്നത്. എനിക്ക് അതിനു കഴിഞ്ഞിട്ടും ഞാൻ ആ അവസരം വേണ്ടത് പോലെ ഉപയോഗിച്ചില്ലല്ലോ എന്ന് ഇപ്പോഴാണ് ഞാൻ ചിന്തിക്കുന്നത്.

Trending

To Top