പരദൂഷണം അല്ലെ അവിടെ നടക്കുന്നത്, അതിലേക്ക് ഞാൻ ഇല്ല!

കഴിഞ്ഞദിവസം ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ മൂന്ന് വരുന്നുവെന്ന വാർത്ത വന്നത്. അപ്പോൾ മുതൽ സീസൺ മൂന്നിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഇതോടെ മൂന്നാം ഭാഗത്തിൽ മത്സരിക്കുന്നവർ ആരൊക്കെയാനുള്ള ചർച്ചകളും സോഷ്യൽ…

Anarkali Marikkar bigg boss entry

കഴിഞ്ഞദിവസം ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ മൂന്ന് വരുന്നുവെന്ന വാർത്ത വന്നത്. അപ്പോൾ മുതൽ സീസൺ മൂന്നിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഇതോടെ മൂന്നാം ഭാഗത്തിൽ മത്സരിക്കുന്നവർ ആരൊക്കെയാനുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങി. കുറച്ച് പേരുടെ പേരുകൾ പറയുന്നതിനൊപ്പം ലിസ്റ്റിൽ അനാർക്കലി മരക്കാരുടെ പേരും വന്നിരുന്നു. അതോടെ  അനാർക്കലി ബിഗ് ബോസ്സിൽ എത്തുന്നുവെന്ന വാർത്ത വളരെ വേഗം പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ മത്സരാർത്ഥികൾ ആരെക്കൊയായിരിക്കുമെന്ന ചർച്ച ചൂടുപിടിച്ച് നടക്കുന്നതിനിടയിൽ ആണ് മത്സരാർത്ഥികളുടേത് എന്ന കുറച്ച് ലിസ്റ്റ് വന്നത്. ഇതിൽ അനാർക്കലിയുടെ പേരും ഉൾപ്പെട്ടിരുന്നു.

ആനന്ദം എന്ന ചിത്രത്തിൽ കൂടി അഭിനയത്തിന് തുടക്കം കുറിച്ച താരമാണ് അനാർക്കലി മരക്കാർ. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും താരം പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. പലപ്പോഴും അനാർക്കലിയുടെ അഭിമുഖവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പൊ ബിഗ് ബോസ്സിൽ മത്സരിക്കുന്നുവെന്ന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് അനാർക്കലി.

ബിഗ് ബോസ്സിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. പരുപാടി എനിക്ക് ഇഷ്ടമൊക്കെയാണ് . ഞാൻ കാണാറുമുണ്ട്. എന്നാൽ പരദൂക്ഷണം അല്ലെ അവിടെ നടക്കുന്നത്. അത് കൊണ്ട് പരിപാടിയിലേക്ക് ഞാൻ ഇല്ല എന്നാണു ഈ വാർത്തയിൽ അനാർക്കലി പ്രതികരിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് അനാർക്കലി ഈ കാര്യം തുറന്ന് പറഞ്ഞത്. ഇപ്പോൾ പ്രചരിച്ച മത്സരാർത്ഥികളുടെ ലിസ്റ്റിൽ പകുതിപേരും ഇല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇതോടെ ആരൊക്കെയാകും പരുപാടിയിൽ പങ്കെടുക്കാൻ പോകുക എന്ന ചർച്ച സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് നടക്കുകയാണ്.