Film News

അഭിനയത്തിനേക്കാൾ എനിക്കിഷ്ട്ടം അത് ചെയ്യുന്നതാണ്, മനസ്സ് തുറന്ന് അനാർക്കലി മരിക്കാർ!

Anarkali Marikkar Passion

ആനന്ദം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാർക്കലി മരക്കാർ. ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ അഭിനയത്തിനെക്കാൾ തനിക്ക് താൽപ്പര്യം സിനിമയിൽ മറ്റൊരു ജോലി ചെയ്യാൻ ആണെന്ന് തുർന്ന് പറഞ്ഞിരിക്കുകയാണ് അനാർക്കലി. സിനിമയില്‍ ഫാഷന്‍ ഡിസൈനര്‍ ആകാന്‍ ആണ് തനിക്ക് ഏറെ താൽപ്പര്യം എന്നാണു അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞത്. ‘കോസ്റ്റ്യൂംസ് അനാര്‍ക്കലി മരിക്കാര്‍’ എന്ന ടൈറ്റില്‍ കാര്‍ഡ് ഒരു ദിവസം സ്‌ക്രീനിൽ തെളിഞ്ഞു വരുമെന്നും താരം പറയുന്നു.  കൂടാതെ തന്റെ മറ്റ് വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെച്ചു. anarkali-marakkar

ആദ്യമായി കണ്ണാടി വെയ്ക്കുന്നത് പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന സമയത് ആയിരുന്നു. ആ കാലം മുതലേ ‘ഫെമിനിച്ചീ’ എന്ന വിളി കേള്‍ക്കാൻ തുടങ്ങിയതാണ്.  സിനിമയില്‍ വന്നപ്പോള്‍ അത് കുറച്ച് കൂടുതലായി കേള്‍ക്കാൻ തുടങ്ങി.വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. മുഖം വട്ടമായതിനാൽ വലിയ കണ്ണടയാണ് ചേരുന്നത്.  എന്നാൽ ഈ രൂപം കണ്ടു ഒരിക്കലും ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടതല്ല. ഞാൻ ഒരു ഫെമിനിച്ചി തന്നെയാണ്. ഉള്ളിലുള്ള കാര്യം എവിടെയും തുറന്ന് പറയുന്ന സ്വഭാവമാണ് തന്റേത്.

ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു മുടിവെട്ടുക എന്നത്. വീട്ടിൽ അറിയാതെ ആണ് പ്ലസ് വൺ കഴിഞ്ഞപ്പോൾ മുടി വെട്ടിയത്. അപ്പോള്‍ കേള്‍ക്കേണ്ടി വന്നത് ബുദ്ധിജീവി ആണോ എന്ന ചോദ്യമാണ്. എന്നാൽ ഞാൻ അങ്ങനെ ഒരാൾ അല്ലായെന്ന് എന്നെ അറിയാവുന്നവർക്ക് നന്നായി അറിയാം.

വാപ്പ നിയാസ് മരിക്കാര്‍ ഫോട്ടോഗ്രാഫറായതിനാല്‍ കാമറയോടും ചിത്രങ്ങളോടും എനിക്കും താത്പര്യം അല്‍പം കൂടുതലാണ്. ലോക് ഡൗണ്‍ സമയത്ത് ഫോട്ടോഷോപ്പും ഇലസ്‌ട്രേഷനും പഠിച്ചു. ഇപ്പോൾ പഠിച്ച കാര്യങ്ങൾ ഒക്കെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Trending

To Top
Don`t copy text!