മുണ്ട് മടക്കിക്കുത്തി മാസ്സ് അച്ചായത്തി ലുക്കിൽ അനാർക്കലി മരക്കാർ - മലയാളം ന്യൂസ് പോർട്ടൽ
Film News

മുണ്ട് മടക്കിക്കുത്തി മാസ്സ് അച്ചായത്തി ലുക്കിൽ അനാർക്കലി മരക്കാർ

ആനന്ദം എന്ന സിനിമയിൽ കൂടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അനാകർക്കലി മരക്കാർ. ആനന്ദത്തിലെ പടം വരയ്ക്കുന്ന കണ്ണാടി വെച്ച കുട്ടിയെ ആരും മറക്കില്ല. അനാർക്കലിക്ക് ഇപ്പോഴും തന്റേതായ ഒരു കാഴ്ചപ്പാടുണ്ട് അതിൽ നിന്നും വിട്ടു നില്ക്കാൻ താരം ആഗ്രഹിക്കുന്നില്ല. അത് പലപ്പോഴും അനാർക്കലി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അനാർക്കലിയുടെ പുതിയ ചിത്രം ഇപ്പോൾ ജനശ്രദ്ധ ആകർശിക്കുകയാണ്.

പള്ളിപെരുനാൾ വൈബ്‌സ് എന്ന ക്യാപ്‌ഷനിൽ ചട്ടയും മുണ്ടും ധരിച്ചു നിൽക്കുന്ന ചിത്രമാണ് അനാർക്കലി പങ്കു വെച്ചത് കാളി എന്ന പേരിൽ അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ സ്വീകരിച്ചത്. കാളി എന്ന ഫോട്ടോഷൂട്ട് ഉണ്ടാക്കിയ വിവാദങ്ങൾക്ക് മറുപടി ആയി അനാർക്കലി പറഞ്ഞത് ഇങ്ങനെയാണ്. ‘ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് താന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. ഇത്തരം പിഴവ് ഇനി എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.

 

’ താൻ ഒരു ബുദ്ധി ജീവി ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട് എന്ന് അനാർക്കലി പറഞ്ഞിട്ടുണ്ട് . വളരെ ചുരുക്കം സിനിമയിൽ മാത്രമേ അനാർക്കലി അഭിനയിച്ചിട്ടുള്ളു, പക്ഷെ ചെയ്ത സിനിമ  പരീക്ഷ പ്രീതിയുള്ളതാക്കാൻ അനാർക്കലിക്ക് കഴിഞ്ഞു. മോഡലിങ്ങിൽ ആണ് താരം സജീവമായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്, ആനന്ദം എന്ന സിനിമയിൽ കൂടി തുടക്കം കുറിച്ച അനാർക്കലി വിമാനം, മന്ദാരം, ഉയരെ, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങാണ് സിനിമയേക്കാൾ കൂടുതൽ താരം ചെയ്യുന്ന്നത്.

Trending

To Top