‘ഡയറി വായിച്ച് കണ്ണ് നിറഞ്ഞിരിക്കുന്ന വിനോദ് പലരുടെയും നെഞ്ചില്‍ കൊളുത്തി വലിച്ചിരിക്കണം’

അര്‍ജുന്‍ അശോകും അനശ്വര രാജനും മമിത ബൈജുവും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു…

അര്‍ജുന്‍ അശോകും അനശ്വര രാജനും മമിത ബൈജുവും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ ഹക്കീം ഷായുടെ കഥാപാത്രം അവതരിപ്പിച്ച വിനോദെന്ന കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിനോദിനെ കുറിച്ചുള്ള കുറിപ്പാണ് അനസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഓട്ടോയിലിരിക്കുന്ന ഡയറി വായിച്ച് കണ്ണ് നിറഞ്ഞിരിക്കുന്ന വിനോദ് പലരുടെയും നെഞ്ചില്‍ കൊളുത്തി വലിച്ചിരിക്കണം..’ എന്നാണ് അനസ് പറയുന്നത്.

പ്രണയവിലാസം കണ്ടതിനു ശേഷം പലരും പിന്നിലേക്ക്, സംസ്‌കാര ചടങ്ങുകളുടെ രംഗങ്ങളിലേക്ക് പോയിരിക്കണം.. അത് വരെ ശ്രദ്ധയില്‍പ്പെടാതിരുന്ന വിനോദ് കാലിടറി വീഴാന്‍ പോകുന്ന രാജീവനെ താങ്ങിനിര്‍ത്തുന്ന രംഗം ഒരു വട്ടം കൂടി കണ്ടിരിക്കണം പലരും.. ഓട്ടോയിലിരിക്കുന്ന ഡയറി വായിച്ച് കണ്ണ് നിറഞ്ഞിരിക്കുന്ന വിനോദ് പലരുടെയും നെഞ്ചില്‍ കൊളുത്തി വലിച്ചിരിക്കണം..
എന്നാല്‍ ആ സീന്‍ ഒരു വട്ടം കൂടി കാണാന്‍ പിന്നിലേക്ക് പോയ എനിക്ക് മറ്റൊരു കൊളുത്തിവലിക്കല്‍ കൂടിയാണുണ്ടായത്. അന്നേ ദിവസം രാത്രിയേറെ വൈകിയും വിനോദ് ആ വീടിന്റെ പരിസരങ്ങളില്‍ ഉണ്ടായിരുന്നു. അനുവിന്റെ കൂട്ടുകാരി ഇന്ദു മടങ്ങുന്ന വഴിക്ക് വിനോദ് തന്റെ ഓട്ടോറിക്ഷക്കരികില്‍ ഉണ്ടായിരുന്നു.
അങ്ങനെ വിട്ട് പോകാന്‍ ആവില്ലായിരുന്നു അയാള്‍ക്ക്. അന്ന് പാതിവഴിയില്‍ ഒടുങ്ങിപ്പോയ തന്റെ ജീവിതം എരിഞ്ഞടങ്ങുന്നത് വരെ അയാള്‍ക്ക് അവിടെ നിന്നേ തീരൂ. അനു ജീവിച്ചിരുന്നപ്പോളും ദൂരെ നിന്നോ മറ്റോ അയാള്‍ അവളെ കണ്ടുകൊണ്ടിരുന്നിരിക്കണം. അവസാന കനലും കെട്ടടങ്ങുന്നത് കണ്ട് പോകാന്‍ ഒരുങ്ങുന്ന അയാളുടെ നെഞ്ചില്‍ പുതിയ കനലുകള്‍ എരിഞ്ഞു തുടങ്ങിയിരിക്കണം.. ഇനിയൊരിക്കലും കെടാത്ത കനലുകള്‍…

മിയ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍,