ആ നായകനോടും അദ്ദേഹത്തിന്റെ താടിയോടുമൊക്കെ എനിക്ക് ക്രഷ് തോന്നി!

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ  സുജാതയുടെ മകൾ ആതിര എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച് ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ,…

anaswara about nandanam

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ  സുജാതയുടെ മകൾ ആതിര എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച് ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ, പിന്നീട് അൻപത് കോടി ചിത്രം തണ്ണീർ മത്തൻ ദിനത്തിലെ പ്രധാന വേഷത്തിൽ കൂടി അനശ്വര ജനശ്രദ്ധ പിടിച്ച് പറ്റി, അനശ്വരയെ തേടി നിരവധി അവസരങ്ങൾ ആണ് ഇപ്പോൾ വരുന്നത്. പിന്നീട് ആദ്യ രാത്രി എന്ന സിനിമയിൽ നായികയായി അനശ്വര എത്തി, താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്, തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ അനശ്വര പങ്കുവെക്കാറുണ്ട്, അവ ഏറെ ശ്രദ്ധ നേടാറുമുണ്ട്.  തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താരം പങ്കുവെക്കാറുണ്ട്, എന്തും തുറന്നു പറയുവാൻ മടിയില്ലാത്ത ഒരു താരം കൂടിയാണ് അനശ്വര അതുകൊണ്ട് തന്നെ നിരവധി ട്രോളുകൾ അനശ്വരക്ക് കിട്ടാറുണ്ട്.

ഇപ്പോൾ കുട്ടിക്കാലത്ത് തനിക് ക്രഷ് തോന്നിയ നായകനെ കുറിച്ച് ഒരു അഭിമുഖത്തിൽ അനശ്വര പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഞാൻ ജനിച്ച ആ വര്ഷം തന്നെ ഇറങ്ങിയ ചിത്രം ആണ് നന്ദനം. അതിനു ശേഷം എനിക്ക് ഒരു എട്ടു വയസ്സ് ആയപ്പോൾ മുതൽ ആണ് ആ ചിത്രം ഞാൻ ടി വി യിൽ കണ്ടുള്ള ഓര്മ വരുന്നത്. അങ്ങനെ അത് കണ്ടു കണ്ടു അതിലെ നായകനോട് എനിക്ക് വല്ലാത്ത ഒരു ക്രഷ് തോന്നി. പ്രിത്വിരാജ് സാറിന്റെ വലിയ ഒരു ആരാധികയായി ഞാൻ മാറുകയായിരുന്നു. അങ്ങനെ എന്റെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ നന്ദനം ആദ്യം തന്നെ ഇടം നേടി. എനിക്ക് എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം ആയിരുന്നു ആ ചിത്രത്തിനോട്. അങ്ങനെ കണ്ടു കണ്ടു ചിത്രത്തിലെ നായകനോടും അദ്ദേഹത്തിന്റെ താടിയോടും ഒക്കെ എനിക്ക് ഭയങ്കര ക്രഷ് ആയിരുന്നു.

ചിത്രത്തിൽ നവ്യ ചേച്ചിയും വളരെ നന്നായി ആണ് അഭിനയിച്ചത്. കുട്ടിക്കാലത്ത് ഒരു നായകനോട് ക്രഷ് തോന്നിയത് പ്രിത്വി രാജ് സാറിനോട് ആണ് എന്ന് അനശ്വര പറഞ്ഞു, താരത്തിന്റെ ഈ ഇന്റർവ്യൂ വീഡിയോ പൃഥ്വിരാജ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.