കല്ലുവിന് സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റ് അത്യാവശ്യം!!!

അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഇപ്പോഴും ഹൗസ് ഫുളായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മാളികപ്പുറം. കുഞ്ഞുങ്ങളും മുതിര്‍ന്നവരും യുവാക്കളും ഒരുപോലെ കൈയ്യടിച്ച ഒരു ചിത്രം അടുത്ത് കണ്ടിട്ടില്ല. എല്ലാ കോണില്‍ നിന്നും നിറഞ്ഞ് അഭിനന്ദനമാണ് ചിത്രം…

അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഇപ്പോഴും ഹൗസ് ഫുളായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മാളികപ്പുറം. കുഞ്ഞുങ്ങളും മുതിര്‍ന്നവരും യുവാക്കളും ഒരുപോലെ കൈയ്യടിച്ച ഒരു ചിത്രം അടുത്ത് കണ്ടിട്ടില്ല. എല്ലാ കോണില്‍ നിന്നും നിറഞ്ഞ് അഭിനന്ദനമാണ് ചിത്രം നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതും മാളികപ്പുറം തന്നെയാണ്. അയ്യപ്പനെ തേടിയുള്ള കല്ലുമോളുടെ യാത്രയാണ് മാളികപ്പുറം പറയുന്നത്.

ദേവനന്ദയാണ് കല്ലുവായി തകര്‍ത്ത് അഭിനയിച്ചത്. കൂട്ടുകാരന്‍ പിയൂഷായി ശ്രീപഥും അയ്യപ്പനായി ഉണ്ണി മുകുന്ദനും കൈയ്യടികള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാളികപ്പുറം മാറിക്കഴിഞ്ഞു. റെക്കോര്‍ഡ് കലക്ഷനാണ് ബോക്‌സോഫീസില്‍ ചിത്രം നേടിയത്.

ഇപ്പോഴിതാ നിരവധി അഭിനന്ദനങ്ങള്‍ക്കിടയില്‍ മാളികപ്പുറത്തിലെ കല്ലുവിനെ കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. അനശ്വര ഫേസ്ബുക്കില്‍ പങ്കുവച്ച വ്യത്യസ്തമായ കാഴ്ചപ്പാടാണ് സോഷ്യലിടത്ത് വൈറലായിരിക്കുന്നത്.

മാളികപ്പുറം സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ആ പെണ്‍കുട്ടിക്ക് അടിയന്തരമായി സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റ് ആവശ്യമുണ്ട് എന്നാണ്. മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന മിത്തുകള്‍ യാഥാര്‍ഥ്യമെന്ന് കേട്ട് വളര്‍ന്നു ഹാലൂസിനേഷന്‍സിലൂടെ ആണ് ആ കുട്ടി ജീവിക്കുന്നത്.

ഈ കാര്യത്തില്‍ മണിച്ചിത്രത്താഴിലെ ഗംഗയുടെ ഏകദേശം കുട്ടികാലം ആണ് ഈ പെണ്‍കുട്ടിക്കും. ഒപ്പം അച്ഛന്‍ മരിച്ച ട്രോമയും അച്ഛനെ മോശം അവസ്ഥയില്‍ കണ്ടതിന്റെ വിഷമങ്ങളും ഒപ്പം ഉണ്ട്.

ഈ സിനിമ കണ്ടു കരഞ്ഞു- ഈ സിനിമ മനസിനെ പിടിച്ചുലയ്ക്കും എന്നൊക്കെ റിവ്യൂ കണ്ടിരുന്നു. കരയാന്‍ ഉള്ള ഭാഗം എവിടെ ആണെന്ന് മാത്രം മനസിലായില്ല. സിനിമയിലെ പാട്ടൊക്കെ കേള്‍ക്കാന്‍ കൊള്ളാം എന്നാണ് അനശ്വര കുറിച്ചിരിക്കുന്നത്.