Home Film News കാവ്യചേച്ചി അതേ കുറിച്ച് പറയുമ്പോള്‍ എനിക്ക് അഭിമാനം തോന്നാറുണ്ട്..!! തിരിച്ച് വരണം അതാണ് അനശ്വരയുടെ ആഗ്രഹം..!!

കാവ്യചേച്ചി അതേ കുറിച്ച് പറയുമ്പോള്‍ എനിക്ക് അഭിമാനം തോന്നാറുണ്ട്..!! തിരിച്ച് വരണം അതാണ് അനശ്വരയുടെ ആഗ്രഹം..!!

മലയാള സിനിമയില്‍ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത നടിയാണ് കാവ്യ. ഇപ്പോഴിതാ താനും ഒരു കാവ്യ ഫാനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അനശ്വര രാജന്‍. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നാണ് അനശ്വര പറയുന്നത്.

ചെറുപ്പം മുതലേ ഞാന്‍ ഒരു കാവ്യാ ഫാനാണെന്നും അനശ്വര പറയുന്നു. അനശ്വരയുടെ വാക്കുകളിലേക്ക്…  ഞാന്‍ ചെറുപ്പം മുതലേ കാവ്യ ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും, എല്ലാം തികഞ്ഞൊരു ആക്ടറാണ് അവര്‍, അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്കും അഭിമാനം തോന്നാറുണ്ട്.

കാവ്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. മീശമാധവന്‍ പോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ തനിക്കും പ്രണയം തോന്നിയിരുന്നതായും അനശ്വര വ്യക്തമാക്കി. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയത്. അന്ന് മീശമാധവന്‍ പോലുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നല്‍ വന്നത്. താന്‍ വീട്ടില്‍ പറഞ്ഞു, ഇതാണെന്റെ ചെക്കന്‍ എന്ന്.

അവര്‍ക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോള്‍ തനിക്കുമത് ഒരു തമാശ മാത്രം. ആ നായകന് ഇതുവരെ ഈ രഹസ്യമറിയില്ല. കുറെക്കഴിഞ്ഞ് ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. അത് അതിന്റെ വഴിക്ക് വന്നു പോയി എന്നും അനശ്വര പറഞ്ഞു.

 

Exit mobile version