കുറേ പെണ്‍കുട്ടികള്‍ വാങ്ക് വിളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്! വാങ്കിനെ കുറിച്ച് അനശ്വര രാജന്‍

ഉദാഹരണം സുജാതയിലൂടെ മഞ്ജുവാര്യരുടെ മകളായെത്തി ഇപ്പോ നായികയായി തിളങ്ങുന്ന താരമാണ് അനശ്വര രാജന്‍. കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ സ്വന്തം ഇടം കണ്ടെത്തി ശ്രദ്ധേയമാകാന്‍ അനശ്വരയ്ക്കായി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, വാങ്ക്, സൂപ്പര്‍ ശരണ്യ തുടങ്ങിയ സിനിമകളിലൊക്കെ താരം പ്രധാന കഥാപാത്രമായി. ഏറ്റവും പുതിയതായി മൈക്ക് എന്ന സിനിമയുമായിട്ടെത്തുകയാണ് അനശ്വര.

ഇപ്പോഴിതാ വാങ്ക് സിനിമയെ കുറിച്ച് പറയുകയാണ് അനശ്വര. വാങ്കിന്റെ കഥയാണ് ആദ്യം കേട്ടത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി. പിന്നീട് കുറേ കഴിഞ്ഞാണ് സ്‌ക്രിപ്റ്റ് വായിക്കുന്നത്. പെണ്‍കുട്ടികള്‍ വാങ്ക് വിളിക്കില്ലെന്ന് എനിക്ക് അറിയില്ലായിരുന്നെന്ന് നടി പറയുന്നു.

പെണ്‍കുട്ടികള്‍ വാങ്ക് വിളിക്കില്ലെന്നത് പുതിയ അറിവാണ്. എന്റെ കുറച്ച് സുഹൃത്തുക്കളുടെ അടുത്ത് ഇതിനെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ അവരുടേതായ ചില അഭിപ്രായങ്ങള്‍ എന്നോട് പറഞ്ഞു. കുറേ പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിക്കണമെന്ന ആഗ്രഹമുള്ളവരുണ്ട്. എന്നാല്‍ വിളിക്കേണ്ടെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അവരൊക്കെ ആഗ്രഹം പറയുന്നത് കേട്ടപ്പോള്‍ എനിക്കും അത് ഇഷ്ടമായി തുടങ്ങി. അങ്ങനെയാണ് ആ സിനിമ കൊള്ളാമെന്ന് തോന്നിയതും അത് ഏറ്റെടുക്കാമെന്ന് തീരുമാനിച്ചതെന്നും അനശ്വര പറയുന്നു.

വാങ്ക് വിളിക്കുന്നതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ അത് വിളിക്കുമ്പോള്‍ അതിന്റെ അര്‍ഥമെന്താണെന്നും അത്രത്തോളം ആഴം അതിനുണ്ടെന്ന് അറിയാമെന്നും നടി പറഞ്ഞു. പിന്നെ ഇങ്ങനൊരു സബ്ജക്ട് ആയത് കൊണ്ട് സിനിമ ഏറ്റെടുക്കുമ്പോള്‍ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും അനശ്വര പറഞ്ഞു.

യഥാര്‍ഥ ജീവിതത്തില്‍ ഒരുപാട് തവണ ഇത്തരം പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്. സൈബര്‍ അറ്റാക്കുകളെ പേടിച്ചിരുന്നു. ആദ്യം അങ്ങനൊരു അനുഭവം വന്നപ്പോള്‍ പേടിയും വിഷമവുമൊക്കെ തോന്നി. പക്ഷേ ഇത് ചെറുപ്പം മുതല്‍ ഞാന്‍ കണ്ട് വരുന്നതാണ്. എനിക്കിഷ്ടമുള്ള എന്തേലും വസ്ത്രം ധരിച്ചാല്‍ എന്റെ ചുറ്റുമുള്ള ആള്‍ക്കാര്‍ വരെ അതിന് കമന്റുമായി വരാറുണ്ട്. സ്‌കൂളിലും നാട്ടിലും വീട്ടിലുമൊക്കെ ഞാന്‍ കണ്ട് വളര്‍ന്നത് ഇതൊക്കെയാണെന്നും അനശ്വര പറയുന്നു.

Previous articleമീര സുമിത്രയേക്കാള്‍ വലിയ പോരാളി! സിനിമയെ വെല്ലുന്ന താരത്തിന്റെ ജീവിതമിങ്ങനെ
Next articleവാനിനെ ചുറ്റിവരിഞ്ഞ് പാമ്പ്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ