ഓര്‍മയില്‍ ഒരു ശിശിരം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നേടിയ നടി അനശ്വര വിവാഹിതയാകുന്നു. മറ്റൈന്‍ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്.തിങ്കളാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നു.
അടുത്ത വര്‍ഷമായിരിക്കും വിവാഹം.പ്രതിശ്രുത വരനൊപ്പം നില്ക്കുന്ന നിരവധി ചിത്രങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സന്തോഷത്തോടെ ഞങ്ങള്‍ എന്‍ഗേജ്ഡ് ആയെന്ന് പറഞ്ഞായിരുന്നു നടി ഫോട്ടോസ് പുറത്ത് വിട്ടത്. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരം കൂടിയാണ് അനശ്വര. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ കലാതിലകമായിരുന്നു അനശ്വര.
