ബോളിവുഡ് നടിമാരെ വെല്ലും ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജന്‍..!

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോഴിതാ നായികാ വേഷങ്ങളിലും തിളങ്ങുകയാണ് അനശ്വര രാജന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മൈക്ക് ഇന്ന് തീയറ്ററുകളിലേക്ക് എത്തവെ അനശ്വരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍…

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോഴിതാ നായികാ വേഷങ്ങളിലും തിളങ്ങുകയാണ് അനശ്വര രാജന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മൈക്ക് ഇന്ന് തീയറ്ററുകളിലേക്ക് എത്തവെ അനശ്വരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മൈക്ക് എന്ന തന്റെ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയത് ആയിരുന്നു താരം, ബോളിവുഡ് നടിമാരെ വെല്ലും ലുക്കിലാണ് പ്രമോഷന് വേണ്ടി താരം എത്തിയത്.

ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ അനശ്വര പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറി. കറുപ്പ് നിറത്തിലുള്ള ഗൗണില്‍ നെക്കിന്റെ ഭാഗത്ത് വെള്ള മുത്തുകള്‍ തുന്നിച്ചേര്‍ത്തുള്ള ഈ വസ്ത്രത്തില്‍ നടിയെ അതീവ സുന്ദരിയായി കാണപ്പെട്ടു.. വേദിയില്‍ വെച്ച് അനശ്വര സംസാരിക്കുന്നതിന്റെ വീഡിയോകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്. അവള്‍ എന്ന് ക്യാപ്ഷന്‍ കുറിച്ചുകൊണ്ടാണ് അനശ്വര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ ഫോട്ടോ കണ്ട് സ്‌നേഹം നിറച്ച കമന്റുകളുമായി ആരാധകരും എത്തുന്നു.. എന്തൊരു ഭംഗിയാണ്.. ബോളിവുഡ് നടിമാരെ പോലെയിരിക്കുന്നു.. എന്നെല്ലാമാണ് ഫോട്ടോഷൂട്ടിന് വരുന്ന കമന്റുകള്‍. മൈക്ക് എന്ന സിനിമയ്ക്ക് വേണ്ടി അനശ്വര നടത്തിയ മേക്കോവറും ശ്രദ്ധ നേടിയിരുന്നു.. ഒരു സിനിമയ്ക്ക് വേണ്ടി ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുക തുടങ്ങി പല റിസ്‌കുകളും

ഇപ്പോഴേ എടുക്കണോ എന്ന് ചിന്തിച്ചിരുന്നു എന്നാല്‍ കംഫേര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ തീരുമാനിക്കുക ആയിരുന്നു എന്നും അനശ്വര പറഞ്ഞിരുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രമാണ് മൈക്ക്. ഇന്ന് ചിത്രം റീലിസിന് എത്തുകയാണ്.. അനശ്വരയുടെ നായികനായി എത്തുന്നത് നവാഗതനായ രഞ്ജിത്ത് സജീവ് ആണ്.