മലയാളം ന്യൂസ് പോർട്ടൽ
Film News

എന്തൊരു മലയാളത്തനിമയാണ് ഈ കൊച്ചിന് ; പാട്ടുപാവാടയണിഞ്ഞ് അനശ്വരയുടെ പുതിയ ചിത്രങ്ങൾ

ഉദാഹരണം സുജാത എന്ന ചിത്രത്തിലെ  സുജാതയുടെ മകൾ ആതിര എന്ന കഥാപാത്രത്തെ  അവതരിപ്പിച്ച് ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര രാജൻ, പിന്നീട് അൻപത് കോടി ചിത്രം തണ്ണീർ മത്തൻ ദിനത്തിലെ പ്രധാന വേഷത്തിൽ കൂടി അനശ്വര ജനശ്രദ്ധ പിടിച്ച് പറ്റി, അനശ്വരയെ തേടി നിരവധി അവസരങ്ങൾ ആണ് ഇപ്പോൾ വരുന്നത്. പിന്നീട് ആദ്യ രാത്രി എന്ന സിനിമയിൽ നായികയായി അനശ്വര എത്തി, താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്, തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ അനശ്വര പങ്കുവെക്കാറുണ്ട്, അവ ഏറെ ശ്രദ്ധ നേടാറുമുണ്ട്.

തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താരം പങ്കുവെക്കാറുണ്ട്, എന്തും തുറന്നു പറയുവാൻ മടിയില്ലാത്ത ഒരു താരം കൂടിയാണ് അനശ്വര അതുകൊണ്ട് തന്നെ നിരവധി ട്രോളുകൾ അനശ്വരക്ക് കിട്ടാറുണ്ട്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏറെ സജീവമായ താരം ലോക് ഡൗൺ കാലത്ത് നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുകയും അത് തന്റെ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ‘

ഈ തവണ നാടൻ ലുക്കിൽ ആണ് അനശ്വര എത്തിയിരിക്കുന്നത്, പാവാടയും ബ്ലൗസും അണിഞ്ഞ് വളരെ മനോഹാരിയായിട്ടുണ്ട് അനശ്വര, ഒരു തോട്ടിൽ വെച്ചാണ് അനശ്വരയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വരുൺ അടുത്തില എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related posts

ഇതുവരെ ചെയ്ത കാര്യങ്ങൾ ഒക്കെ ഇനി എനിക്ക് ലീഗലായി ചെയ്യാം, ഞാൻ സ്വതന്ത്രയായി !! പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി അനശ്വര രാജൻ

WebDesk4

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി

WebDesk4

എന്റെ കാലുകൾ കണ്ടിട്ട് നിങ്ങൾക്ക് കാമം പോകുന്നുണ്ടോ, ഉണ്ടെങ്കിൽ പറയൂ !! ഹരീഷ് പേരടി

WebDesk4

ഞങ്ങൾ സ്ത്രീകൾക്ക് കാല് മാത്രമല്ല ഉള്ളത്, ശ്രദ്ധ നേടി നടി അഭിജയുടെ പോസ്റ്റ്

WebDesk4