കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു ആരാധകര്‍ കാത്തിരുന്ന ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍-ആലിയ വിവാഹം. ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രമാണ് ബ്രഹ്‌മാസ്ത്ര. സെപ്റ്റംബര്‍ 9ന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന്റെ പ്രമോഷനിടെ ആലിയ ഭട്ടിന്റെ വണ്ണത്തെക്കുറിച്ചുള്ള രണ്‍ബീറിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതോടെ മാപ്പ് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍ രംഗത്തെത്തി. തമാശയായി പറഞ്ഞ കാര്യം ആ രീതിയിലല്ല എടുക്കപ്പെട്ടതെന്നും തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും രണ്‍ബീര്‍ പറഞ്ഞു.
ആലിയയും രണ്‍ബീറും ഒന്നിക്കുന്ന ചിത്രം ‘ബ്രഹ്‌മാസ്ത്ര’യുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച യൂട്യൂബ് ലൈവ് സെഷനിലായിരുന്നു രണ്‍ബീറിന്റെ പരാമര്‍ശം. തങ്ങളെന്താണ് ചിത്രത്തിന്റെ പ്രൊമോഷന്‍ അധികം വ്യാപിപ്പിക്കാത്തത് എന്ന് ആലിയ വിശദീകരിച്ച് തുടങ്ങുമ്പോള്‍ രണ്‍ബീര്‍ ഇടയ്ക്ക് കയറി, ചിലരൊക്കെ വികസിക്കുന്നതായി താന്‍ കാണുന്നുണ്ടെന്ന് ആലിയയുടെ വണ്ണത്തെ കളിയാക്കി പറഞ്ഞു. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. ബോഡിഷെയിമിങ് ചൂണ്ടിക്കാട്ടിയായിരുന്നു മിക്കവരും വിമര്‍ശനമുന്നയിച്ചത്. ഇത്തരം തമാശകളാണ് പ്രസവശേഷമുള്ള ഡിപ്രഷനിലേക്കും മറ്റും വഴിവയ്ക്കുന്നതെന്നും ഇതൊന്നും തമാശയായി കാണാനേ പറ്റില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഇതോടെ മാപ്പ് പറഞ്ഞ് രണ്‍ബീര്‍ രംഗത്തെത്തി.
"I spoke to Alia about it and she really laughed it off" #RanbirKapoor apologizing on his comment
WE LOVE RANBIR KAPOOR pic.twitter.com/6b3bBUPIsh
— Lakeer Ka Fakeer (@arthwrites) August 24, 2022
‘ലോകത്ത് മറ്റെന്തിനേക്കാളും കൂടുതല്‍ താന്‍ ആലിയയെ സ്നേഹിക്കുന്നു. തമാശയായി പറഞ്ഞ കാര്യം അത്ര തമാശയായല്ല സ്വീകരിക്കപ്പെട്ടത്. ആരെയെങ്കിലും എന്റെ പരാമര്‍ശം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. താന്‍ ഇത് ആലിയയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. അത്ര നല്ല സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ളയാളല്ല താന്‍.
View this post on Instagram
ചിലപ്പോഴൊക്കെ തമാശകള്‍ ഇങ്ങനെ തിരിച്ചടിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു’- ചെന്നൈയില്‍ ‘ബ്രഹ്‌മാസ്ത്ര’യുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ് മീറ്റിലായിരുന്ന രണ്‍ബീറിന്റെ ക്ഷമാപണം.