എങ്ങനെയാണ് 19 വയസുകാരനെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുക! - മലയാളം ന്യൂസ് പോർട്ടൽ
News

എങ്ങനെയാണ് 19 വയസുകാരനെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുക!

ancy vishnu post about ambili

കഴിഞ്ഞ ദിവസം ആണ് പ്രശസ്‌ത ടിക്ക് ടോക്ക് താരം അമ്പിളിക് എതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായത്. പത്തോൻപത് വയസ്സ് മാത്രം പ്രായമുള്ള അമ്പിളി ഒരു പെൺകുട്ടിയെ ഗർഭിണിയാക്കി എന്ന വാർത്തയാണ് ഇതിനു കാരണവും ആയത്. നിരവധി പേരാണ് അമ്പിളിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. എന്നാൽ അമ്പിളിക്ക് പൂർണ്ണ പിന്തുണ നൽകിയ എത്തിയിരിക്കുകയാണ് ആൻസി വിഷ്ണു എന്നാ പെൺകുട്ടി. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് അമ്പിളിയെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റ് ആൻസി പങ്കുവെച്ചത്. ആന്സിയുടെ കുറിപ്പ് വായിക്കം,

പെണ്ണിനോടൊപ്പം മാത്രമല്ല ആണിനോടൊപ്പവും നിൽക്കാൻ എനിക്ക് ആഗ്രഹമുണ്ട്, മാനസികവും ശരീരികവുമായ വളർച്ച എത്തിക്കഴിഞ്ഞാൽ ആണിനും പെണ്ണിനും ലൈംഗീകമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉണ്ട്‌. പോൺ സൈറ്റുകളിൽ കാണുന്നതല്ല യഥാർത്ഥ sex എന്ന് കുട്ടികൾ മനസിലാക്കേണ്ടതാണ്. യഥാർത്ഥമായ സമ്മതവും സ്നേഹവും ആവശ്യമുള്ള ഒന്നാണ് അതെന്നു കുട്ടികൾ മനസിലാക്കണം. ഗർഭിണി ആകാതിരിക്കുവാനുള്ള ഉത്തരവാദിത്തം ആണിനും പെണ്ണിനും ഒരുപോലെയാണ്. 19 വയസുള്ള ഒരാൺകുട്ടിയെ തേജോവധം ചെയ്യും മുൻപ് അവന് തെറ്റ് പറ്റിയതെന്ന് കൂടി മനസിലാക്കാൻ നമ്മളോർക്കണം, അവന് സമൂഹത്തിന്റെ ഉന്നതിയിലുള്ള ആരുമായും contact ഉണ്ടാകില്ല, അവനു വേണ്ടി case ഇല്ലാതാക്കാൻ ആരും കാണില്ല, 19 വയസ് വികാരങളുടേത് മാത്രമാണ്, തിരിച്ചറിവുകളുടെത് ആയിരിക്കില്ല, 19 വയസും 16 വയസും ഒരുപോലെ ശെരിയാണ് ഒരുപോലെ തെറ്റാണ്, അവരോട് രണ്ടു പേരോടും ക്ഷെമിക്കാൻ നമ്മൾക്ക് ഉത്തരവാദിത്തമുണ്ട്.

എങ്ങനെയാണ് 19 വയസുകാരനെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുക, ഗർഭ നിരോധന മാർഗങ്ങളെ കുറിച്ച് ഒരു പക്ഷെ അവൻ അറിഞ്ഞു കാണില്ല അവളും അറിഞ്ഞു കാണില്ല, എന്തെങ്കിലും തിരിച്ചറിവുകളോ സമൂഹത്തിലെ ഉന്നതരായ ആളുകളായി എന്തേലും കോൺടാക്ട്ടോ ഉണ്ടായിരുന്നങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒരു സംഭവം പുറത്ത് വരുമായിരുന്നില്ല, ആണിനെ മാത്രം കുറ്റം പറയാൻ നമ്മൾ തയ്യാറാകരുത്, അവന്റെ 19 വയസ് ഈ ഒരു കുറ്റം പേറി ഇല്ലാതാവാൻ ഉള്ളതാവരുത്,…മതമോ, രാഷ്രീയമോ നോക്കാതെ നമുക്ക് അവന്റെയും അവളുടെയും ഒപ്പം ഒരുപോലെ നിൽക്കേണ്ടതുണ്ട്.. ഗർഭിണിയായി പോയി എന്ന പേരിൽ ആ പെൺകുട്ടിയെയും നമ്മൾ കല്ലെറിയണ്ട… അവൾക്ക് ഒരു പ്രോപ്പർ കൗൺസിലിങ് കൊടുത്ത് സന്തോഷത്തിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കിൽ തന്നെ പെൺകുട്ടികളുടെ ജീവിതം തുടകൾക്ക് ഇടയിൽ അല്ലാലോ, അവർ കുട്ടികളാണ് തെറ്റ് പറ്റിയതാണ് ക്ഷെമിക്കാൻ നമ്മൾ തയ്യാറാകണം, ഇനിയെങ്കിലും കുട്ടികൾക്ക് ലൈംഗിക വിദ്യാഭാസം നിർബന്ധമാക്കണം, അവർ അറിയേണ്ടത് അറിയട്ടെ, അവനോടും ക്ഷെമികേണ്ടതുണ്ട്, പെണ്ണിനോടൊപ്പം മാത്രമല്ല… ആണിനോടും പെണ്ണിനോടും ഒപ്പമുണ്ട്,

Trending

To Top
Don`t copy text!