ജോലിയുണ്ട് മോളെ പക്ഷെ ഇഷ്ട്ടമുള്ള ഭക്ഷണം പോലും കഴിക്കുന്നില്ല!

ആൻസി വിഷ്ണു ആതിര എന്ന യുവതിയെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം, ഞാൻ ആതിരയെ കുറിച്ച് എഴുതാം, ഏകദേശം…

ancy vishnu about athira

ആൻസി വിഷ്ണു ആതിര എന്ന യുവതിയെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം, ഞാൻ ആതിരയെ കുറിച്ച് എഴുതാം, ഏകദേശം രണ്ടു വർഷം മുൻപ് ഞാൻ ആസ്റ്റർ മെഡിസിറ്റിയിൽ ജോലി ചെയ്യുന്ന സമയത്ത്, ആലുവയിൽ നിന്ന് വീട്ടിലേക്കുള്ള ബസിൽ, window സീറ്റിൽ ഇരുപ്പുറപ്പിച്, ഹെഡ്സെറ്റും വെച്ച് ഇഷ്ട്ടമുള്ള ഒരു പാട്ടും കെട്ടിരിക്കുപ്പോഴാണ്,” ഞാൻ ഇവിടെ ഇരുന്നോട്ടെ ” എന്നൊരു ചോദ്യം, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സാരീ ഉടുത്ത ഒരു സ്ത്രീ, അവർ ഒരു ട്രാൻസ്‌വുമൺ ആണ് എന്നിരിക്കെ ഞാൻ അവരെ സ്ത്രീ എന്ന് തന്നെ വിളിക്കാൻ ഇഷ്ട്ടപെടുന്നു…. ഇരുന്നോളു എന്ന എന്റെ മറുപടിക്ക് ശേഷം അവർ എന്റെ അടുത്ത് ഇരുന്നു, ഞാൻ പിന്നേയും പുറത്തേക്ക് നോക്കി പാട്ട് കേട്ട് അങ്ങനെ ഇരുന്നു, ബസ് ഓടി തുടങ്ങി, എനിക്കവരെ കുറിച്ച് അറിയണം എന്ന് തോന്നി എഴുതണം എന്ന് തോന്നി, ചേച്ചി എന്ന എന്റെ വിളി കേട്ട് ചെറിയ ചിരിയോടെ, ആതിരയും ഞാനും സംസാരിക്കാൻ തുടങ്ങി, ഞങ്ങൾ തമ്മിൽ പരിചയപെട്ടു… സംസാരത്തിനിടക്ക് അവർ പറഞ്ഞു നിറയെ വേദനകൾ ആണ് മോളെ, മനസിലും ശരിരത്തിലും, എന്റെ മനസ് പെണ്ണിന്റെതാണ് പെണ്ണ് ആകുവാൻ ആണ് മനസിന് കൊതിയെന്ന്, പക്ഷെ ശരീരം എന്ന് പറഞ് ആതിര നിർത്തി ബാക്കി അവളുടെ കണ്ണുകൾ സംസാരിച്ചു, കണ്ണുനീരോഴുകി ആതിരയുടെ കവിള് വരെയെത്തി. ജോലിയുണ്ട് മോളെ പക്ഷെ ഇഷ്ട്ടമുള്ള ഭക്ഷണം പോലും കഴിക്കുന്നില്ല, പട്ടിണി കിടന്നിട്ട് ആയാലും എനിക്ക് സ്ത്രീയാകണം, ഇനിയുമുണ്ട് സർജറികൾ….. ആണായിരുന്ന കാലം എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമായിരുന്നു അവളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചു, പക്ഷെ കാലം കഴിഞ്ഞപ്പോൾ ഞാനും പെണ്ണ് ആണെന്ന് തോന്നി തുടങ്ങി, അവളെ ഒരു തരത്തിലും സംതൃപ്തയാക്കാൻ എനിക്ക് കഴിയില്ല എന്നുള്ള തിരിച്ചറിവിൽ നിന്നാണ് എനിക്ക് പെണ്ണ് ആകണം എന്നുള്ള ആഗ്രഹം വന്നത്,” ആതിരയുടെ വാക്കുകൾ എന്റെ കാതിൽ ഇന്നും മുഴങ്ങുന്നു.അവിടെ നിന്ന് തുടങ്ങിയ യാത്ര ഇന്നിവിടെ നിൽക്കുന്നു ഇനിയും പെണ്ണിലേക്ക് ദൂരം ഉണ്ടെന്നിരിക്കെ, അവൾക്ക് പെണ്ണാകണം, അവർ സ്ത്രീയെ നോക്കുന്ന രീതി, അവരോട് കാണിക്കുന്ന ബഹുമാനം,എല്ലാം എന്നെ അത്ഭുതപെടുത്തി, ബസിലെ തിരക്കിനിടയിൽ അവരുടെ മടിയിലേക്ക് ഒരു കുഞ്ഞിനെ ഇരുത്തി, ബാഗിലുണ്ടായിരുന്ന ഒരു മിട്ടായി ആ കുഞ്ഞിന് നൽകി.

ആ കുഞ്ഞിനെ ചേർത്ത് പിടിച്ച് കൊഞ്ചിക്കുന്നത് കണ്ടപ്പോൾ അവർ ഒരമ്മയാണെന്ന് എനിക്ക് തോന്നി, ആതിരയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. പെണ്ണ് ആകുവാൻ മനസും ശരീരവും എത്ര കൊതിച്ചാണെന്നോ ഓരോ ട്രാൻസ്‌വുമണും സാരീ ഉടുക്കുന്നത്, പൊട്ട് തൊടുന്നത്, കുപ്പിവളകൾ ഇടുന്നത്, പിനീട് കുറെ കാലം ആതിര എന്റെ നല്ല സുഹൃത്തായിരുന്നു, എല്ലാ സന്തോഷവും സങ്കടവും എന്നോടവൾ പങ്കിട്ടു. പെണ്ണാകാൻ കൊതിക്കുന്ന എല്ലാ മനുഷ്യർക്കും എന്റെയുള്ളിൽ ആതിരയുടെ മുഖമാണ്… അവരെ കാണുമ്പോൾ നോക്കുന്ന നമ്മുടെ നോട്ടത്തിന്റെ രീതിയൊന്ന് മാറ്റിയാൽ, അവർ നമ്മളോടും ചിരിക്കും എവിടെയൊക്കെയോ ഞങ്ങളും അംഗീകരിക്കപ്പെടുന്നുണ്ട് എന്ന തോന്നലിൽ അവർ സന്തോഷിക്കും, പെണ്ണാകാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരോടും നിറയെ സ്നേഹമാണ്, കരുതലാണ്, അനന്യയുടെ മരണത്തിൽ വലിയ ഞെട്ടൽ ആണെനിക്ക് കഴിഞ്ഞ രാത്രിയിൽ ഉറങ്ങിയില്ല, ഉയരങ്ങൾ കിഴടക്കേണ്ടിയിരുന്ന ഒരു പെൺകുട്ടി ജീവിതം അവസാനിപ്പിച്ചിരിക്കുന്നു, അവൾ അനുഭവിച്ച വേദനകൾക്ക് Dr: Arjun Ashok മറുപടി പറയേണ്ടതുണ്ട്.. നമ്മളും അനന്യയെ പോലെയുള്ളവരോട് ഒപ്പം നിൽക്കേണ്ടതുണ്ട്.