കഴിഞ്ഞ ദിവസം തമ്മിൽ യാത്ര പറയാതെ, കെട്ടിപിടിക്കാതെ, ഞങ്ങൾ പിരിഞ്ഞു ആൻസി വിഷ്ണു !!

ancy joseph fb post
ancy joseph fb post

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഫെബ്രുവരി 20 ഈ കണ്ട കാലമിത്രയും ഞാൻ പ്രിയപ്പെട്ട ഒരു വൈകുന്നേരത്തിനായി കാത്തിരിക്കുകയായിരുന്നു, വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച കഴിഞ് കണ്ണ് നിറഞ് യാത്ര പറയുമ്പോൾ, എനിക്ക് വീണ്ടും വിരഹത്തിന്റെ അതികഠിനമായ വേദന സഹിക്കുവാൻ കഴിയുന്നില്ല, തമ്മിൽ കാണുമ്പോൾ പറയുവാൻ വെച്ച വാക്കുകൾ ഒക്കെയും മറന്നുപോയി, ഒന്ന് ചിരിക്കുവാനോ മുഖത്തേക്ക് ഒന്ന് നോക്കുവാൻ കൂടി ഞാൻ മറന്ന് പോയി എന്ന് പറയുന്നതാകും സത്യം. എല്ലാകാലവും എനിക്ക് ആ മനുഷ്യന്റെ മുൻപിൽ നിൽക്കുവാൻ പേടിയായിരുന്നു, ആ പേടി എന്നുമുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു പേടി വളർന്ന് കൊണ്ടിരുന്നു.

വർഷങ്ങൾക്ക് ശേഷമുള്ള കൂടികാഴ്ചയാണ്…. അകവും പുറവും ഞാൻ എത്ര മാറിയിരിക്കുന്നു. മനുഷ്യരോടുള്ള എന്റെ സമീപനങ്ങളും എത്ര മാറിയിരിക്കുന്നു, എന്നിട്ടും ഈ ഒരിഷ്ടം,ഇങ്ങനെ നിലനിൽക്കുന്നതിൽ എനിക്ക് വല്ലാത്ത അത്ഭുതം തോന്നി… എത്ര കൊതിച്ചൊരു ദിവസമാണ് ഇന്നെലെ കഴിഞ്ഞ് പോയത്…. തമ്മിൽ ഒത്തിരിയൊന്നും സംസാരിക്കാതെ, വെറുതെ ഒരു ദിവസമായി കൊഴിഞ്ഞത്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഞാൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും ഭംഗിയുള്ള ഒരു ദിവസം, ഏറ്റവും ആഗ്രഹിച്ചൊരു ദിവസം… എനിക്ക് പരിചിതമായ നഗരത്തിന് ഇന്നെലെ മാത്രം വല്ലാത്തൊരു സൗന്ദര്യമുണ്ടായിരുന്നു. കാറിൽ ഇരിക്കുമ്പോഴൊക്കെ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു, എങ്കിലും ഞാൻ സന്തോഷത്തിലാണ് എന്നെനിക്ക് ബോധ്യപ്പെടുത്തേണ്ടിയിരുന്നു…ഇടക്ക് എപ്പോഴോ എന്നിൽ നിന്ന് കരച്ചിൽ അണപൊട്ടിയോഴുകി, കണ്ണും മൂക്കും തുടച്ച് ഞാൻ വീണ്ടും ചിരിച്ചു…

വളെരെ കുറച്ച് വാക്കുകൾ കൊണ്ട് ഞങ്ങൾ തമ്മിൽ കാണാതിരുന്ന വർഷങ്ങളിലെ വിശേഷങ്ങൾ പങ്ക് വെച്ചു… ഇന്നെലെ കഴിഞ്ഞത് എന്റെ ഏറ്റവും കൊതിയുള്ളൊരു ജീവിതമാണ്,…. തമ്മിൽ യാത്ര പറയാതെ, കെട്ടിപിടിക്കാതെ, ഞങ്ങൾ പിരിഞ്ഞു.. എന്നെ കുറിച്ച് ഓർമിപ്പിക്കുവാൻ വേണ്ടിയെങ്കിലും ഞാൻ എഴുതും, എന്നുറപ്പ്.

Previous articleആക്രമിക്കപ്പെട്ട നടിക്ക് നീതി നൽകേണ്ടത് കോടതിയാണ് ‘അമ്മ സംഘടനയല്ല ടോവിനോ തോമസ് !!
Next article‘ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സെല്‍ഫി’ പങ്കുവെച്ച് അപ്പാനി ശരത്ത്..!!