കാലം ഇനിയൊരു KPAC ലളിതയെ കാത്ത് വെച്ചിട്ടില്ല ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. നടി KPAC ലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ആൻസി വിഷ്ണു പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ലളിതാമ്മ, എന്തൊരു അമ്മയായിരുന്നു, എന്തൊരു കാമുകിയായിരുന്നു, എന്തൊരു ചേച്ചിയായിരുന്നു, എന്തൊരു നടിയായിരുന്നു എന്തൊരു പെണ്ണായിരുന്നു. വിസ്മയിപ്പിച്ചിട്ടേയുള്ളു എന്നും…

സിനിമകളിൽ യഥാർത്ഥ സ്ത്രീയെ, പൊട്ടിയല്ലാത്ത, മിണ്ടിയാൽ കരയാത്ത, തന്റേടിയായ സ്ത്രീയെ കണ്ടത് ഒക്കെയും ലളിതാമ്മയിലൂടെയാണ്. ശബ്‌ദത്തിലൂടെയും, വിരലുകളിലൂടെയും, നിങ്ങൾ എന്തൊരു ഭംഗിയായി ഭാവങ്ങൾ കൈമാറി,. കാലം ഇനിയൊരു KPAC ലളിതയെ കാത്ത് വെച്ചിട്ടില്ല. പകരക്കാരിയില്ലാത്ത നടി…. ഭരതേട്ടന്റെ അടുത്തേക്ക് യാത്രയാകു… ഞങ്ങൾ ഇവിടെ കണ്ണ് നിറഞ്, തൊണ്ടയിടറി ബാക്കിവെച്ച കഥാപാത്രങ്ങളെ കണ്ട് KPAC ലളിതയെ ഓർക്കാം….

Previous articleകുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിലുമുണ്ട് മോഹൻലാൽ !!
Next articleചക്കപ്പഴം താരം റാഫിയ്ക്ക് വിവാഹിതനാകുന്നു !!