അത്കൊണ്ട് മാത്രമാണ് കഴിഞ്ഞ് പോയ വർഷങ്ങളിലൊന്നും ഞാൻ ആ മനുഷ്യനിലേക്ക് എത്താത്തത് ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തന്റെ സ്വാകാര്യ ജീവിത അനുഭവത്തെക്കുറിച്ച് ആൻസി പങ്കുവെച്ച…

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തന്റെ സ്വാകാര്യ ജീവിത അനുഭവത്തെക്കുറിച്ച് ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്നെലെ രാത്രി ഏറെ വൈകിയൊരു whatsapp സന്ദേശം, അറിയോ.. എന്നൊരു ചോദ്യം. മറന്നിട്ടില്ലെന്നും എങ്ങനെ മറക്കുമെന്നുമാണ് മറുപടി പറയാൻ തുടങ്ങിയത് പിന്നെ അത് വേണ്ടെന്ന് വെച്ചു. ഒരിക്കലും മറക്കുവാൻ കഴിയാത്ത മനുഷ്യരുണ്ട് ജീവിതത്തിൽ, അതിൽ എനിക്ക് ഈ ജന്മമൊ വരും ജന്മങ്ങളിലോ മറക്കുവാൻ കഴിയാത്ത മുഖം, ഞാൻ whatsapp dp കുറെ നേരം നോക്കിയിരുന്നു.

കഴിഞ്ഞ് പോയ വർഷങ്ങളിൽ ഒന്നും തമ്മിൽ സംസാരിച്ചില്ല, എങ്കിലും ഞാൻ ആ മുഖം ഓർമിക്കാത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല, അന്നത്തെ ആ കൗമാരക്കാരി പെൺകുട്ടിയെ മറന്നിട്ട് ഉണ്ടാകും എന്നാണ് ഞാൻ കരുതിയത്, അത്കൊണ്ട് മാത്രമാണ് കഴിഞ്ഞ് പോയ വർഷങ്ങളിലൊന്നും ഞാൻ ആ മനുഷ്യനിലേക്ക് എത്താത്തത്, ഓർമിച്ചിരുന്നു എന്ന് അറിഞ്ഞതിൽ ഇന്നെലെ രാത്രി മുഴുവൻ കരഞ്ഞു ഞാൻ. നിനക്ക് സുഖല്ലേ. എന്നൊരു ചോദ്യം കൊണ്ട് തമ്മിൽ ഒരുപാട് സംസാരിച്ചു എന്നൊരു തോന്നൽ… ഓർമിച്ചിരുന്നു എന്ന് അറിഞ്ഞതിൽ.