Thursday, December 8, 2022
HomeFilm Newsകാമത്തിന്റെ കണ്ണുകളോടെയല്ലാതെ സ്മിതയെ നോക്കിയവർ ആൻസി വിഷ്ണു !!

കാമത്തിന്റെ കണ്ണുകളോടെയല്ലാതെ സ്മിതയെ നോക്കിയവർ ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ സിൽക്ക് സ്മിതയെപ്പറ്റി ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. കാമത്തിന്റെ കണ്ണുകളോടെയല്ലാതെ സ്മിതയെ നോക്കിയവർ വിരലിൽ എണ്ണാവുന്നവർ മാത്രമാകും. സിൽക്ക് സ്മിത എന്ന പേര് പോലും മലയാള സിനിമയുടെ കറുത്ത കാലം സ്മിത എന്ന് പെൺകുട്ടിക്ക് ഇട്ട് കൊടുത്തതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. സിൽക്ക് എന്ന് കേൾക്കുമ്പോൾ തന്നെ സ്മിതയുടെ വലിയ കണ്ണുകളും ഇരുട്ട ശരിരവും വലിയ പുക്കിൾ ചുഴികളുമാണ് മലയാളികൾക്ക് ഓർമയിലേക്ക് വന്നത്. കാണാൻ അതിസുന്ദരിയായ ഒരു പെൺകുട്ടിയെ അത്തരം ഓർമകളിലേക്ക് ഇട്ട് കൊടുത്തത് മലയാള സിനിമയിലെ ചില സംവിധായകരാണ്.

Sex womb മാത്രമായി സ്മിതയെ ചിത്രീകരിച്ച് നിർമാതാക്കൾ പണം കൊയ്യുകയായിരുന്നു. എനിക്ക് സ്മിതയോടുള്ള ഇഷ്ട്ടം വളർന്നത് അവരുടെ കണ്ണുകൾ കണ്ടിട്ടാണ്, സ്മിതയുടെ കണ്ണുകളോട് എനിക്ക് വല്ലാത്ത ആകർഷണം എല്ലാ കാലത്തും തോന്നിയിട്ടുണ്ട്, പക്ഷെ അതെ സമയം തന്നെ സ്മിത സിൽക്ക് എന്ന പേരിൽ ഒതുങ്ങി നിന്ന് ചൂഷണം ചെയ്യപ്പെട്ടതിൽ സങ്കടവും തോന്നിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഏളൂർ എന്ന ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മി പിന്നീട് തെന്നിന്ത്യ കീഴടക്കിയ സിൽക്ക് സ്മിതയായത് വിസ്മയമായിരുന്നു. ഒരു കാലത്ത് സ്മിത എന്ന പേരിന്റെ മാർക്കറ്റിങ് വളെരെ വലുതായിരുന്നു, സ്മിത എന്ന ഒരൊറ്റ പേര് കണ്ട് തീയറ്ററിലേക്ക് ഓടി കയറിയവരുടെ എണ്ണം വലുത് ആയിരുന്നു. 96 ൽ ചെന്നൈ യിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തതായി സ്മിതയുടെ ശരീരം കണ്ടെത്തുകയായിരുന്നു. താങ്ങുവാൻ കഴിയാത്ത സാമ്പത്തിക ഭാരവും, വിജയമാകാത്ത പ്രണയ ബന്ധങ്ങളുമാണ് സ്മിതയുടെ ആത്മഹത്യക്ക് കാരണമെന്ന് അന്നത്തെ പത്രങ്ങളിലും മാഗസിനുകളിലും എഴുതിയിരുന്നു. ആ എഴുത്തുകൾ വായിച്ചപ്പോൾ ഞാൻ കരഞ്ഞതും ഓർക്കുന്നു. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം സ്മിതയുടേത് കൂടിയാണ്, ആ സത്യം ഇനിയും അംഗീകരിക്കുവാൻ കഴിയാത്ത മനുഷ്യർ ഉണ്ട് എന്നതും അത്ഭുതമുണ്ടാക്കുന്നു. ഏഴിമല പൂഞ്ചോല എന്ന പാട്ട് കേൾക്കുമ്പോൾ, കാണുമ്പോൾ, ഇപ്പോഴും ഇക്കിളിപ്പെടുത്തുന്ന ചിരി വരുന്ന മനുഷ്യർ സ്മിതയെന്ന അഭിനേത്രിയെ പിന്നെയും കൊല്ലുന്നു എന്ന് തോന്നിയിട്ടുണ്ട് എനിക്ക്.

മലയാള സിനിമയുടെ കറുത്ത നീതി, സ്മിതയെ തങ്ങൾക്ക് വേണ്ടും വിധം ഉപയോഗിച്ച്, ചൂഷണം ചെയ്ത്, വലിച്ചെറിഞ് ആത്മഹത്യക്ക് പ്രേരിപ്പിക്കുക തന്നെയായിരുന്നു എന്ന് വേണം പറയുവാൻ.. അല്ലെങ്കിൽ ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും സ്മിതക്ക് എങ്ങനെ ഇത്രയും വലിയ സാമ്പത്തിക ഭാരം വന്നു? ഏതോ ഒരു മാഗസിനിൽ വായിച്ചത് ഓർക്കുന്നു, പല സിനിമകളിൽ നിന്നും സ്മിതക്ക് അർഹിച്ച കൂലി ലഭിച്ചിരുന്നില്ല എന്ന്, സ്മിത ഉപയോഗിക്കപെടുകയായിരുന്നു. വീണ്ടും പറയുന്നു സിൽക്ക് സ്മിതയുടേത് കൂടിയാണ് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം. സ്മിത ഒത്തിരി അഭിനേത്രികൾക്ക് മാതൃകയാണ്, സിൽക്ക് സ്മിതയാവാതിരിക്കുക എന്ന മാതൃക… ഇപ്പോഴും സ്മിതയുടെ വലിയ കണ്ണുകൾ ഓർമിക്കപെടുന്നു,

Related News