സന്തോഷ്‌ പണ്ഡിറ്റും സിനിമ മേഖലയുടെ ഭാഗമാണ്, അയാളും നല്ല കഴിവുള്ള കലാകാരനാണ്, നിത്യയും നവ്യയും ലക്ഷ്മിയും സന്തോഷ്‌ പണ്ഡിറ്റിനെ എത്രമാത്രമാണ് അപമാനിച്ചത്

സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ മാജിക്കിൽ വിളിച്ച് അപമാനിച്ചതിരെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്, ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് ആൻസി വിഷ്ണു, അൻസിയുടെ പോസ്റ്റ് ഇങ്ങനെ, സ്റ്റാർമാജിക് കണ്ടപ്പോഴൊക്കെ തോന്നിയിട്ടുണ്ട് എന്തൊരു bodyshaming ആണ് പരസ്പരം വാരിയെറിയുന്നതെന്ന്. സന്തോഷ്‌ പണ്ഡിറ്റ്, നവ്യ നായർ, നിത്യ ദാസ് ഇവർ മൂന്നുപേരും അഥിതികൾ ആണെന്നിരിക്കെ show ഡയറക്ടർ ഒരു തരത്തിലും ബോധമില്ലാത്ത മനുഷ്യൻ ആയിരുന്നോ, എന്തിനാണ് സന്തോഷ്‌ പണ്ഡിറ്റ് എന്ന മനുഷ്യനെ വിളിച്ച് വരുത്തി അപമാനിച്ചത്, നവ്യയും നിത്യയും ആ മനുഷ്യനെ അപമാനിക്കാൻ തുടങ്ങിയപ്പോൾ തന്നെ, ഷോയുടെ സംവിധായകൻ, അതിന് വേണ്ടി പണം മുടക്കുന്ന നിർമാതാവ് ഒക്കെ so called നടിമാരുടെ പ്രവർത്തിയെ നിരുത്സാഹപ്പെടുത്തണമായിരുന്നു.

സന്തോഷ്‌ പണ്ഡിറ്റും സിനിമ മേഖലയുടെ ഭാഗമാണ്, അയാളും നല്ല കഴിവുള്ള കലാകാരനാണ്, നിത്യക്കും നവ്യക്കും ഉള്ള എന്ത് so called പ്രിവില്ലേജ് ആണ് സന്തോഷ്‌ പണ്ഡിറ്റിന് ഇല്ലാതെ പോയത്, നിത്യയും നവ്യയും ലക്ഷ്മിയും സന്തോഷ്‌ പണ്ഡിറ്റിനെ എത്രമാത്രമാണ് അപമാനിച്ചത്, bodyshaming ആണ് സ്റ്റാർമാജിക് എന്ന ഷോയുടെ അടിസ്ഥാനം തന്നെ എന്നിരിക്കെ, വീണ്ടും ആ show ക്ക് ഇങ്ങനെയൊരു എപ്പിസോഡ് അപമാനമായി,സന്തോഷ്‌ പണ്ഡിറ്റിനോട് അങ്ങേയറ്റം ബഹുമാനം ആണ്, ഒരിക്കൽ കോയമ്പത്തൂർ വെച്ച് ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്, എന്തൊരു മാന്യൻ ആണ് അദ്ദേഹം, ബസ് കാത്ത് നിൽക്കുകയായിരുന്നു, കോടികൾ വിലമതിക്കുന്ന കാറിൽ അല്ല അദ്ദേഹം യാത്ര ചെയ്യുന്നത്,

സുഖലോലുപതയിൽ അല്ല ജീവിക്കുന്നത് എന്നിട്ടും സിനിമയിലെ ഈ പ്രിവിലിയേജ്ഡ് ആർട്ടിസ്റ്റുകളെക്കാൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടി ഓടുന്നുണ്ട് അദ്ദേഹം, പാവങ്ങൾക്ക് വീട് നൽകിയും ഭക്ഷണം നൽകിയും ഈ സന്തോഷ്‌ പണ്ഡിറ്റ് എന്ന മനുഷ്യൻ സമൂഹത്തോടുള്ള commitment കാണിക്കുന്നുണ്ട്. കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് കവറും പിടിച്ച് ബസ് കാത്ത് നിൽക്കുന്നത് കണ്ടപ്പോൾ,പരിചയപ്പെടാൻ ചെന്നപ്പോൾ മോളെ എന്ന് വിളിച്ച് സംസാരിച്ചപ്പോൾ മുതൽ ആ മനുഷ്യനോട് ഒത്തിരി ബഹുമാനവും ഇഷ്ടവും തോന്നി തുടങ്ങിയതാണ്.എത്ര എത്ര അപമാനമായി പോയി…വിളിച്ച് വരുത്തി അപമാനിക്കരുത്…. ഇനിയെങ്കിലും ആവർത്തിക്കരുത്…’

Previous articleബാലഭാസ്കറിന്റെ മരണം വാഹനാപകടം തന്നെ, അട്ടിമറിയില്ലെന്ന നിലപാടിൽ ഉറച്ച് സിബിഐ കോടതിയിൽ
Next articleനിങ്ങൾ എന്തിന് വേണ്ടിയാണ് സ്ത്രീകളെ ഉന്നം വെക്കുന്നത്, വസ്ത്രം എങ്ങനെ ധരിക്കണമെന്ന് അവർക്ക് നന്നായി അറിയാം, അമലാ പോൾ