എന്റെ എത്ര നാളെത്തെ കൊതിയാണെന്നോ അത്, ശ്രദ്ധ നേടി ആൻസി വിഷ്ണുവിന്റെ വാക്കുകൾ

ആൻസി വിഷ്ണു തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ, നിനക്ക് ആരാകണം എന്ന ചോദ്യത്തിന്റെ എല്ലാകാലത്തെയും ഉത്തരം ” എനിക്ക് എഴുത്തുക്കാരിയാകണം” അതെ എനിക്ക് എഴുത്തുക്കാരിയാകണം എന്റെ എത്ര നാളെത്തെ കൊതിയാണെന്നോ അത്, ഒരു…

ആൻസി വിഷ്ണു തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ, നിനക്ക് ആരാകണം എന്ന ചോദ്യത്തിന്റെ എല്ലാകാലത്തെയും ഉത്തരം ” എനിക്ക് എഴുത്തുക്കാരിയാകണം” അതെ എനിക്ക് എഴുത്തുക്കാരിയാകണം എന്റെ എത്ര നാളെത്തെ കൊതിയാണെന്നോ അത്, ഒരു പുസ്തകം എഴുതണം എന്റെ ഗ്രാമത്തെ കുറിച്ച്, അവിടെത്തെ നിഷ്കളങ്കരായ നാട്ടുകാരെ കുറിച്ച്, കാവിലെ ഉത്സവത്തെ കുറിച്ച്, പള്ളിപെരുന്നാളിനെ കുറിച്ച്, പുണ്യ റമദാൻ നാളുകളെ കുറിച്ച്, പ്രണയങ്ങളെ കുറിച്ച്, സൗഹൃദങ്ങളെ കുറിച്ച്, അവിഹിതങ്ങളെ കുറിച്ച് എല്ലാം എഴുതണം, എന്റെ നാട്ടിലെ മഴയെ കുറിച്ചെഴുതാനും എനിക്ക് എന്തൊരു കൊതിയാണ്.

റബ്ബെർ മരങ്ങൾക്ക് ഇടയിൽ കൂടി ഓരോ തുള്ളിയും മണ്ണിലേക്ക് വീഴുന്നത് എന്തൊരു ഭംഗിയാണെന്നോ, ലോകത്തിൽ എവിടെ പോയാലും എനിക്കെന്റെ നാട്ടിലേക്ക് ഓടിയെത്താൻ കൊതിയാണ്, എന്റെ കൊച്ചുവീട്ടിലെ ജനൽ അരികിൽ ഇരുന്ന് മഴ നനയാൻ ആർത്തിയാണ്, കണ്ടുമുട്ടിയ മനുഷ്യരെ കുറിച്ച്, യാത്രകളെ കുറിച്ച്, പ്രണയത്തെ കുറിച്ച്, ജീവിതത്തെ കുറിച്ച്, കണ്ണുനീരുകളെ കുറിച്ചൊക്കെ അണിയറയിൽ ഒരു പുസ്തകം ഒരുക്കാൻ കൊതി, എഴുതാൻ തുടങ്ങുന്നു, ജീവിത അഭിലാഷ്യത്തെ കണ്ടെത്താൻ ഒരുങ്ങുന്നു എന്നാണ് ആൻസി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

വേഗം എഴുതു അത് വായിക്കാൻ കൊതിയാകുന്നു, ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുക. ഇല്ലെങ്കിൽ ഒരുപാട് കാലം കഴിയുമ്പോൾ അതൊന്നും ചെയ്തില്ലല്ലോ എന്നോർത്ത് ദുഖിക്കും, ഒന്നും pinnathekku matti വെക്കരുത്, എഴുതൂ തുടങ്ങി നിരവധി കമെന്റുകൾ ആണ് അൻസിയുടെ പോസ്റ്റിനു ലഭിക്കുന്നത്.