എന്റെ പുസ്തകത്തിൽ നിന്നും കിട്ടുന്ന വക ഒരു കുഞ്ഞിന്റെ ചികിത്സക്ക് ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആൻസി പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. താൻ എഴുതി പുറത്തിറക്കിയ പുസ്തകം വിപണിയിൽ എത്തിയെന്നും അതിൽ നിന്നും കിട്ടുന്ന തുക ഒരു കുട്ടിയുടെ ചികിത്സക്ക് ആണെന്നുമാണ് ആൻസി പറയുന്നത്. കുറിപ്പിലേക്ക് : വെല്യ വെല്യ എഴുത്തുക്കാരോടൊപ്പം എന്റെ ഈ ചെറിയ പുസ്തകം.

എന്തൊരു സന്തോഷാണ് എന്നോ, ഒരു പത്രണ്ട് വയസ് മുതൽ ഞാൻ കണ്ട സ്വപ്‍നമാണ് ഒരു പുസ്തകം എഴുതുക എന്നത്, അത് ദാ കണ്മുന്നിൽ ഇങ്ങനെ പുസ്തകമായിരുന്നു, ഒരുപാട് പോരായമകൾ ഉള്ളൊരു പുസ്തകമാണ് എന്റേത് എന്ന് ഞാൻ പറയുമ്പോഴൊക്കെ, അതിന് എന്താ എല്ലാ എഴുത്തുക്കാർക്കും ഒരു ആദ്യ പുസ്തകമുണ്ട്, എല്ലാ സംവിധായകാർക്കും ഒരു ആദ്യ സിനിമയുണ്ട്, എല്ലാ പാട്ട്കാർക്കും ഒരു ആദ്യ പാട്ടുണ്ട് എന്നൊക്കെ പറഞ് എന്നെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്ന ചില മനുഷ്യരുണ്ട്, അവരോടുള്ള സ്നേഹവും കടപ്പാടും എങ്ങനെ പറഞ്ഞറിയിക്കും എന്ന് എനിക്കറിയില്ല.

പുതിയ എഴുത്തുകാരിയായിട്ടും എന്റെ പുസ്തകം വാങ്ങുവാൻ തയ്യാറായ കുറെ പേരുണ്ട്, പുസ്തകം എഴുതി ലാഭം ഉണ്ടാക്കുക എന്നതിൽ ഉപരി എഴുതി തെളിയുക എന്നതാണ് എന്റെ സ്വപ്നം, അത് കൊണ്ടാണ് പുസ്തക വില്പനയിൽ കിട്ടുന്ന വക, ഒരു കുഞ്ഞിന്റെ ചികിത്സക്ക് വേണ്ടിയും, കാലങ്ങളായി വയ്യാതെ കിടക്കുന്ന ഭാര്യയുടെ ചികിത്സ ചിലവ് താങ്ങുവാൻ കഴിയാത്ത ഒരു കുടുംബത്തിന് വേണ്ടിയും കൊടുക്കാൻ തീരുമാനിച്ചത്. അതിൽ മാറ്റമില്ല. അവസാന പുസ്തകവും തീരുന്ന ദിവസം നിങ്ങളെ എല്ലാം അറിയിക്കും, നികേഷ് ചേട്ടൻ അയച്ച് തന്ന ഫോട്ടോക്ക് നിറയെ സ്നേഹം നന്ദി നന്ദി നന്ദി ഒരായിരം നന്ദി

Previous articleഎല്ലാത്തിനും കാരണം പേര്‍ളിയാണ്..!! അമ്മയെ ചേര്‍ത്ത് പിടിച്ച് ശ്രീനിഷ്..!!
Next articleഅങ്ങനെ ഒരു തെറ്റ് ചെയ്തുപോയി… ഇനി ചീത്തപ്പേര് കേള്‍പ്പിക്കില്ല..! മഞ്ജു പിള്ള